ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം; ശോഭാ സുരേന്ദ്രനേയും സംസ്ഥാന നേതാക്കളേയും കേന്ദ്രനേതാക്കള്‍ തളളി

ന്യൂഡല്‍ഹി: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ സംസ്ഥാന നേതാക്കളെ തള്ളി കേന്ദ്ര നേതൃത്വം. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് സംസ്ഥാന നേതാക്കളുടെ നിലപാടിന് വിരുദ്ധമായി ഗവര്‍ണറുടെ നടപടി ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി നേതാക്കള്‍ കൈമാറിയ പരാതി മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കൈമാറിയത് ചട്ടങ്ങള്‍ക്കനുസരിച്ചാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ ഭരണഘടനാ അനുസൃതമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതും. ഭരണഘടനാ പദവി മാനിക്കണം. ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനം വേണമെന്നും ഗവര്‍ണറുടെ നടപടി അംഗീകരിക്കണമെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നത്. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നതായും കേന്ദ്രനേതൃത്വം ആരോപിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട് ബുധനാഴ്ച സന്ദര്‍ശിക്കുമെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി അറിയിച്ചു.

ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി പി സദാശിവം മുഖ്യമന്ത്രിക്ക് കൈമാറിയതിരെയായിരുന്നു എ.ടി രമേശിന്റെയും ശോഭാ സുരേന്ദ്രന്റെയും വിമര്‍ശനം. പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി സദാശിവം കസേരയില്‍ നിന്ന് ഇറങ്ങിപ്പാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും പരസ്യമായി പ്രഖ്യാപിച്ചു. പദവിയോട് അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കവെയാണ് ശോഭാ സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഫേസ്ബുക്ക് പോസ്റ്റിലാണ് ഗവര്‍ണറെ വിമര്‍ശിച്ചത്.

Top