തിരുവനന്തപുരം: വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവം അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് സിപിഎം പിന്‍മാറണമെന്ന് ബിജെപി ജില്ലാകമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി നടന്നുവരുന്നതും മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്നതുമായ വെള്ളായണി ദേവി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവം അലങ്കോലപ്പെടുത്തി അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്നും സിപിഎം പിന്‍മാറം.
വെള്ളായണി ദേവി ക്ഷേത്രത്തില്‍ കൊടികെട്ടുന്നതിനെ സംബന്ധിച്ച് ഉണ്ടായ വിവാദം അനാവശ്യമാണ്. വെള്ളായണി ക്ഷേത്ര ഉത്സവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി കെട്ടണമെന്ന സിപിഎം പിടിവാശിയാണ് കുഴപ്പങ്ങള്‍ക്ക് കാരണം. മുസ്ലീങ്ങളും ക്രിസ്ത്യാനികളും സഹകരിക്കുന്നതും, ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്നതുമായ ഉത്സവ മേഖലയില്‍ ചില സാമൂഹ്യ വിരുദ്ധ ശക്തികളെ മുന്നില്‍ നിര്‍ത്തി വര്‍ഗ്ഗീയ സംഘര്‍മുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
മുന്‍പ് തിരുവാഭരണ ഘോഷയാത്ര നടന്ന വേളയിലും ഉത്തരത്തിലുള്ള ശ്രമം സിപിഎം നടത്തിയിരുന്നു. അതിനുശേഷം വെള്ളായണി ദേവിയുടെ മാഹാത്മ്യത്തേയും, ഭക്തജനങ്ങളേയും അവഹേളിക്കുന്ന രീതിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കാനും സിപിഎം തയ്യാറായി. ഇതിലൊന്നും ഭക്തജനങ്ങള്‍ പ്രകോപിതരാവാത്തതിനാലാണ് കാളിയൂട്ട് ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ മതതീവ്രവാദികളേയും ഒരുമിച്ചുകൂട്ടി ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്താന്‍ സിപിഎം തയ്യാറായത്.
മതവിദേ്വഷവും അക്രമവും അഴിച്ചുവിടുന്നത് കേരളം ഭരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭൂഷണമല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള എന്‍ഡിഎഫ്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൊണ്ടുവന്ന് വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്ന രീതിയില്‍ ക്ഷേത്ത്രിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച സിപിഎം നേതാക്കളുടെ പേരില്‍ കേസ് എടുക്കാന്‍ പോലീസ് തയ്യാറാവണമെന്ന് അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു.