സുന്ദരനായ തൊലിവെളുപ്പുള്ള ഒരു പയ്യനെ വരനായി സ്വീകരിച്ചതിന്റെ പേരില്‍ ഏറെ അവഹേളനം സഹിച്ച മലയാളി പെണ്‍കുട്ടിയുടെ വാര്‍ത്ത് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ഹരിശ്രീ അശോകന്‍ അവരുടെ വിവാഹ ഫോട്ടോയില്‍ പോസ് ചെയ്തതും വൈറലായി.കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ കുട്ടി ഏറെ അപമാനിതയായി.ചര്‍ച്ചകള്‍ കനത്തപ്പോള്‍ ഹരിശ്രീ അശോകന്‍ തന്നെ പ്രചരണത്തിന് എതിരെ രംഗത്ത് വന്നു. സമൂഹ മാദ്ധ്യമങ്ങളില്‍ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരില്‍ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു. എന്നാല്‍ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാന്‍ വിനീതപൂര്‍വം ഏവരെയും അറിയിച്ചുകൊള്ളുന്നു .അതോടൊപ്പം തന്നെ എന്റെ ഒരു കുടുംബചിത്രം കൂടി ഞാന്‍ എവിടെ ഷെയര്‍ ചെയ്യുന്നു.
അനാവശ്യമായി ഹരിശ്രീ അശോകന്‍ കമന്റുമായി വന്നപ്പോള്‍ അതേറെ ചര്‍ച്ച ചെയ്യ്തു. കോട്ടും സ്യൂട്ടുമിട്ട് നില്‍ക്കുന്ന തന്റെ സുന്ദരമായ കുടുംബത്തെ നാട്ടുകാര്‍ക്ക് ഹരിശ്രീ അശോകന്‍ പരിചയപ്പെടുത്തുമ്പോള്‍ ആ പെണ്‍ കുട്ടിയുടെ സങ്കടം ആരും കണ്ടില്ല.
വിവാഹത്തിന് പോയപ്പോള്‍ വധൂവരന്‍മാരോടൊപ്പം എടുത്ത ഫോട്ടോയാണിതെന്നു പറയാതെ മോളുടെ രൂപം ഇതല്ലെന്ന രീതിയില്‍ തന്റെ കുടുംബ ഫോട്ടോയാണ് ഇട്ടത്. ഈ ഹരിശ്രീ അശോകനും ഭാര്യയും നവദമ്പതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം യാഥാര്‍ത്ഥമാണോ എന്ന് വിശദീകരിക്കുന്നതുമില്ല. ഹരിശ്രീയുടെ ഫോട്ടോ വന്നതോടെ വീണ്ടും സജീവമായ ചര്‍ച്ചകള്‍ നടക്കുകയും ഈ പെണ്‍കുട്ടി കൂടുതല്‍ പരിഹാസ്യയാവുകയും ചെയ്തു.നടക്കുകയും ഈ പെണ്‍കുട്ടി കൂടുതല്‍ പരിഹാസ്യയാവുകയും ചെയ്തു.
കറുത്ത പെണ്ണിനെ വെളുത്ത ചെറുക്കന്‍ കെട്ടിയത് സമൂഹം ഏറ്റെടുത്തു. അയാള്‍ പണം കണ്ടുകൊണ്ടു കല്യാണം കഴിച്ചതനെത്രേ !!! സര്‍വത്ര അവഹേളനം!!!പരിഹാസം !!!!
പെണ്‍കുട്ടിയെ പരിഹസിച്ച സോഷ്യല്‍ മീഡിയ തന്നെ അവസാനം രംഗത്തു വന്നു. എന്താണ് ആ പാവം ചെയ്ത തെറ്റ്? എല്ലാവരും സുന്ദരികളായി ജനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷെ ദൈവം ഓരോരുത്തര്‍ക്കും ചിലത് പറഞ്ഞിട്ടുണ്ട്. എത്രയൊക്കെ സൗന്ദര്യം ഉണ്ടായാലും ഒരത്യാപത്ത് പിടിപെട്ടാല്‍ തീര്‍ന്നില്ലേ…
സോഷ്യല്‍ മീഡിയയുടെ ഈ മാപ്പപേക്ഷ വായിച്ചിട്ട് എല്ലാം നിങ്ങള്‍ക്ക് വിടുന്നു
പ്രിയപ്പെട്ട സഹോദരി മാപ്പ്…..
വികൃതമായ നമ്മുടെ സമൂഹത്തിനു മുന്നില്‍ അപഹസിക്കപ്പെട്ട നിന്നെ ഓര്‍ത്തു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല..
വാട്‌സപ്പ് ഗ്രുപ്പുകളിലെ ഫോര്‍വേഡിംഗ് മെസ്സെജുകളില്‍ കഴിഞ്ഞ ദിവസം നിറഞ്ഞു നിന്നതു നീ ആയിരുന്നില്ലെ……
മാനസിക വൈകൃതം ബാധിച്ചവരുടെ പുതിയ ഇര…….
അവര്‍ക്കു വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു….
വെളുപ്പ് മാത്രമാണു സൗന്ദര്യമെന്നു വിശ്വസിക്കുന്ന മനൊവൈകല്യമുളളവരുടെ കൂടെയാണു കുട്ടി നമ്മള്‍ ജീവിക്കുന്നതു, അവരുടെ കണ്ണില്‍ നീ സുന്ദരി ആയിരിക്കില്ല…നിഷ്‌കളങ്കമായ ആ പുഞ്ചിരിയുടെ സൗന്ദര്യം തിരിച്ചറിയുന്നവര്‍ക്കു നീ മുത്താണു…
ജന്മാന്തരങ്ങള്‍ തപസ്സിരുന്നാല്‍ കിട്ടാത്ത വലിയ നിധി……..
ഈ സഹോദരിയെ സ്വന്തമാക്കിയ കൂട്ടുകാരാ നീ ഭാഗ്യവാനാണു, കാപട്യം ഇല്ലത്ത ആ പുഞ്ചിരി നിനക്കു എന്നും ആസ്വദിക്കാമല്ലോ…..
നിനക്കു അഭിമാനത്തോടേ തോളോടു ചേര്‍ത്ത് പിടിച്ചു എവിടെയും ഈ മുത്തിനെ കൊണ്ടു നടക്കാം, വെളുപ്പില്‍ സൗന്ദര്യം കണ്ടെത്തുന്ന കാമ കണ്ണുകള്‍ ഇവളുടെമേല്‍ പതിക്കില്ലല്ലോ…..
ഒരുപാട് പ്രതീക്ഷകളൊടെ സന്തോഷകരമായ ജീവിതതിലെക്കു കാലെടുത്തുവെച്ച ഇവരെ ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി അപമാനിക്കാന്‍ ശ്രമിച്ചവന്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണു ചെയ്തത്…തൊലിവെളുപ്പും ഇറുകിയ വസ്ത്രത്തില്‍ തെറിച്ചുനില്‍ക്കുന്ന ശരിരഭാഗവും സൗന്ദര്യ ലക്ഷണം ആണെന്നു തെറ്റിദ്ധരിക്കുന്ന മനോരോഗി…