ഒരു കാപ്പിയുടെ വില 3500 രൂപ; കാപ്പിപ്പൊടിക്ക് 70000 രൂപയും; ആനപ്പിണ്ടത്തിൽ നിന്നും ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി ഉണ്ടാക്കുന്ന കഥ

ലോകത്ത് ഏറ്റവും വിലയുള്ള ഒരിനം കാപ്പിയുടെ പേരാണ് ബ്ലാക് ഐവറി കാപ്പി. ഒരു കപ്പ് കാപ്പിക്ക് 3500 രൂപ കൊടുക്കണം. ഒരു കിലോ കാപ്പിപ്പൊടിക്ക് 70000 രൂപയും. ബ്ലാക് ഐവറി കാപ്പി ഇത്രയും വിലപിടിച്ചതാകാന്‍ കാരണം അതിന്റെ നിര്‍മാണ രീതി തന്നെയാണ്. ആനപ്പിണ്ടത്തില്‍ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു വറുത്ത് ഉണക്കി പൊടിച്ചാണ് ബ്ലാക്ക് ഐവറി തയ്യാറാക്കുന്നത്.

തായ്‌ലന്റിന്റെ അതിര്‍ത്തി പ്രദേശത്താണ് ബ്ലാക്ക് ഐവറി കോഫി കമ്പനിയുള്ളത്. അതിന്റെ സ്ഥാപകനാണ് ബ്ലെയ്ക്ക് ഡിന്‍കിന്‍. ബ്ലാക് ഐവറി കോഫി കമ്പനി സ്ഥാപിക്കാന്‍ ബ്ലെയ്ക് തീരുമാനിച്ചത് വിലപിടിച്ച കാപ്പിയായ കോഫി ലുവാക്കിനെ കുറിച്ച് അറിഞ്ഞ ശേഷമായിരുന്നു. ജാവാ സുമാത്ര ദ്വീപ് നിവാസികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പിയിനമാണ് കോഫി ലുവാക്. ഇത് വെരുകിന്റെ (മരപ്പട്ടി) കാഷ്ഠത്തില്‍ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു വറുത്ത് ഉണക്കിപ്പൊടിച്ചാണ് തയ്യാറാക്കുന്നത്. കാട്ടില്‍പ്പോയി മരപ്പട്ടിയുടെ വിസര്‍ജ്ജത്തില്‍ നിന്നും കാപ്പിക്കുരു എടുക്കുന്നത് ഇവിടുത്തെ ആദിവാസികളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേ രീതിയില്‍ തായ്‌ലന്റിലും വിലയേറിയ കാപ്പി വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനായിരുന്നു ബ്ലെയ്ക് പദ്ധതിയിട്ടിരുന്നത്. വെരുകിന്റെ കാഷ്ഠത്തില്‍ നിന്നുള്ള കാപ്പിക്കുരുക്കള്‍ ശേഖരിച്ച് പൊടിയാക്കിയെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. അതിനിടെയാണ് തായ്‌ലന്റില്‍ വേനല്‍ക്കാലത്ത് ആനകള്‍ വന്‍തോതില്‍ പഴുത്ത കാപ്പിക്കുരു കഴിക്കാറുണ്ടെന്ന് ബ്ലെയ്ക്ക് അറിഞ്ഞത്. പരീക്ഷണാടിസ്ഥാനത്തില്‍ ആനപ്പിണ്ടത്തിലെ കാപ്പിക്കുരു ശേഖരിച്ച് വറുത്ത് ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചു നോക്കി. കാപ്പിക്ക് സ്വാഭാവികമായി ഉണ്ടാകാറുള്ള നേരിയ കയ്പ്പ് പോലുമില്ലാതെ വളരെ മികച്ച കാപ്പിയാണ് ബ്ലെയ്ക്കിന് ലഭിച്ചത്. വിപണിയിലിറക്കിയപ്പോഴും വന്‍ ഡിമാന്റുണ്ടായി. ഇതോടെ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഈ പദ്ധതി തുടരുകയായിരുന്നു.

ആനകളെ കാപ്പിക്കുരു തീറ്റിച്ച് അവയുടെ വിസര്‍ജ്ജ്യത്തില്‍ നിന്നും കാപ്പിക്കുരു ശേഖരിക്കുക എന്നത് അത്ര എളുപ്പമല്ല. ആന കഴിക്കുന്ന കാപ്പിക്കുരുവിന്റെ അധികഭാഗവും ദഹിക്കും. ദഹിക്കാതെ വിസര്‍ജ്ജ്യത്തിലൂടെ പുറംതള്ളുന്ന കാപ്പിക്കുരുവാണ് പൊടിയാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ആനയ്ക്ക് 33 കിലോഗ്രാം കാപ്പിക്കുരു കഴിക്കാന്‍ നല്‍കിയാല്‍ ശരാശരി ഒരു കിലോ മാത്രമേ ദഹിക്കാതെ ലഭിക്കൂ. അങ്ങിനെ നിരവധി ആനകള്‍ക്ക് കാപ്പിക്കുരു നല്‍കിയാണ് ബ്ലാക്ക് ഐവറിക്കുള്ള കുരു ശേഖരിക്കുന്നത്. ആനപ്പാപ്പാന്‍മാരുടെ ഭാര്യമാരാണ് ആനപ്പിണ്ടത്തില്‍ നിന്നും കാപ്പിക്കുരു എടുക്കുന്നത്.

ആനയുടെ വയറ്റിലെത്തുന്ന കാപ്പിക്കുരുവിന് സവിശേഷമായ മാറ്റങ്ങള്‍ വരുന്നതിനെ തുടര്‍ന്നാണ് അതിന് മികച്ച രുചിയുണ്ടാകുന്നത്. ദഹനപ്രക്രിയയ്ക്കിടെ കുരുവിലെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നതിനാല്‍ കാപ്പിയുടെ ചവര്‍പ്പ് ഇല്ലാതാവും. അതാണ് ബ്ലാക് ഐവറി കാപ്പിയുടെ പ്രത്യേകത. കൂടിയ വില കാരണം വന്‍കിട റസ്‌റ്റോറന്റുകളില്‍ മാത്രമാണ് ബ്ലാക് ഐവറി കാപ്പി ലഭിക്കുന്നത്.

Top