കൊടുവള്ളിയിലെ കുഴല്‍പ്പണ ഇടപാടില്‍ ബാങ്ക് ജീവനക്കാര്‍ക്കും പങ്ക്; വാഹന പരിശോധനക്കിടെ പിടികൂടിയത് മുപ്പത് ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍

കോഴിക്കോട്: കൊടുവള്ളിയിലെ കുഴല്‍പ്പണ ഇടപാടില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്ക്. കോഴിക്കോട് കൊടുവള്ളിയില്‍ ഇന്നലെ 30 ലക്ഷത്തിലേറെ രൂപയുടെ അസാധുവാക്കിയ കറന്‍സികളുമായി പിടികൂടി പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.

പ്രവാസികള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അനുമതിയുടെ മറവിലാണ് കോടികളുടെ വെളുപ്പിക്കല്‍ നടക്കുന്നതെന്നും റിസര്‍വ്ബാങ്ക് തൊട്ട് ന്യൂജന ബാങ്കുകളിലെവരെ ചില ജീവനക്കാര്‍ക്ക് ഈ റാക്കറുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ലക്ഷം രൂപയുടെ പഴയനോട്ട് നല്‍കിയ 55,000 രൂപയുടെ പുതിയ കറന്‍സി നല്‍കും. ഒരു കോടി രൂപക്ക് 70 ലക്ഷവും. എത്ര പഴയ കറന്‍സിയുണ്ടെങ്കിലും കുഴപ്പമില്ല. അതൊക്കെ ഈ സംഘം വെളുപ്പിച്ചുതരും. കുഴല്‍പ്പണ ഗ്രാമമെന്ന് അറിയപ്പെടുന്ന

30.20 ലക്ഷം രൂപയുടെ 1000, 500 നോട്ടുകളുമായി കൊടുവള്ളിയില്‍ മൂന്നുപേരാണ് പിടയിലായത് കോഴിക്കൊട് ചാലിയം അറക്കല്‍ മുഹമ്മദ് അസ്ലം ( 29), ഫറോക്ക് വൈറ്റ്ഹൗസില്‍ റിയാസ് (42), ബേപ്പൂര്‍ നടുവട്ടം ആനന്ദ് വീട്ടില്‍ കെ.ടി. അജിത്ത് (29) എന്നിവരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 12.40ഓടെ ദേശീയപാതയില്‍ പാലക്കുറ്റി ആക്കിപ്പൊയിലെ പെഗ്ഗ്രടാള്‍പമ്പ് പരിസരത്തുവെച്ച് പിടികൂടിയത്. പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ ആള്‍ട്ടോ കാറിലത്തെിയ മൂവര്‍സംഘത്തെ സംശയത്തിറെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യകയായിരുന്നു. ഇവര്‍ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ പൊലീസ് വാഹനം പരിശോധിച്ചപ്പോള്‍ കവറില്‍ സൂക്ഷിച്ച പണം കണ്ടത്തെുകയായിരുന്നു

നൂറിന്റെ കെട്ടുകളാക്കിയ, ആയിരം രൂപയുടെ പത്തും 500 രൂപയുടെ 40ഉം, ചില്ലറയായി 500ന്റെ 40 നോട്ടുകളുമാണ് കണ്ടെടുത്തത്. ഇതര സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം വെളുപ്പിച്ചുകൊടുക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായവര്‍. ഒരു ലക്ഷം രൂപക്ക് 55,000 രൂപ വരെയാണത്രെ ഇത്തരം സംഘങ്ങള്‍കുന്നത്. റിസര്‍വ് ബാങ്ക് തൊട്ട് ന്യൂജന്‍ ബാങ്കുകളിലെ പ്രമുഖര്‍വരെ ഈ റാക്കറ്റിലുണ്ട്. പണം വരുന്നത് ഗള്‍ഫില്‍നിന്നാണ്.
നിരോധിച്ച പഴയ നോട്ടുകള്‍ വെളുപ്പിച്ച് മാറ്റിക്കൊടുക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഒരു കോടി രൂപക്ക് 70 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് സംഘത്തെ കൊടുവള്ളിയിലേക്ക് വരുത്തിച്ച് പിടികൂടാന്‍ ശ്രമം നടന്നുവരുന്നതിനിടെയാണ് വാഹനപരിശോധനക്കിടെ സംഘം പൊലീസിന്റെ പിടിയിലാവുന്നത്. ഇവര്‍ സഞ്ചരിച്ച അള്‍ട്ടോ കാറും പൊലീസ് കസറ്റഡിയിലെടുത്തിട്ടുണ്ട്.

Top