ഭര്‍ത്താവിന്റെ കേസ് വാദിക്കുന്ന അഭിഭാഷകനെ ബ്ലൂഫിലിമില്‍ കുടുക്കിയ സ്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ക്വട്ടേഷന്‍ നേതാവായ ഭര്‍ത്താവിന്റെ കേസ് വാദിക്കുന്ന അഭിഭാഷകനെ നീലചിത്രത്തില്‍ കുടുക്കി വനിതാ ഗുണ്ട തട്ടിയെടുത്തത് 15 ലക്ഷം രൂപ. ഗുണ്ടാനിയമപ്രകാരം ജയിലിലായ കായംകുളം സ്വദേശി മുജീബിന്റെ ഭാര്യ സുനിതയാണ് പെണ്‍ഗുണ്ടാപ്പണിയില്‍ കുടുങ്ങിയത്. ഭര്‍ത്താവിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനില്‍ നിന്നാണ് പല തവണയായി സുനിത പണം തട്ടിയത്. ഒളികാമറയില്‍ പകര്‍ത്തിയ അശ്ലീല രംഗങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി യുവതി അഭിഭാഷകനില്‍നിന്നു പണം തട്ടുകയായിരുന്നു. ബാങ്ക് അക്കൗണ്ടു വഴിയാണ് അഭിഭാഷകന്‍ യുവതിക്കു പണം നല്‍കിവന്നത്.

അശ്ലീല രംഗങ്ങളുടെ പേരുള്ള ഭീഷണിയുടെ ബലത്തില്‍ ഏറെക്കാലം പണം തട്ടിയ യുവതി, പിന്നീട് ഭീഷണിയുടെ രീതിയും മാറ്റി. മകനെ തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു ഒടുവിലത്തെ ഭീഷണി. യുവതിയുടെ ബ്ലാക്ക്‌മെയ്‌ലിംഗ് രീതി തുടര്‍ച്ചയായപ്പോഴാണ് അഭിഭാഷകന്‍ പോലീസിനെ സമീപിച്ചത്. ആവശ്യപ്പെട്ട രണ്ടു ലക്ഷം രൂപ നല്‍കാമെന്നറിയിച്ച് അഭിഭാഷകന്‍ തന്റെ ഓഫീസിലിക്കു വിളിച്ചുവരുത്തിയ യുവതിയെ നോര്‍ത്ത് പോലീസ് കൈയോടെ പിടികൂടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്വട്ടേഷന്‍ സംഘത്തിന്റെ ബലത്തില്‍ മറ്റു ചിലരെയും സുനിത ഭീഷണിപ്പെടുത്തി പണം തട്ടിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എ്ന്നാല്‍ നാണക്കേടു ഭയന്ന് ആരും പരാതി നല്‍കിയിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ സുനിതയ്ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് ജയിലിലായതോടെ ക്വട്ടേഷന്റെ സംഘത്തിന്റെ നേതൃത്വം സുനിത ഏറ്റെടുക്കുകയായിരുന്നു.

Top