തിരുവനന്തപുരം: ഹണി ട്രാപ്പ് വിവാദത്തില്‍പെട്ട ദുബായ് ആസ്ഥാനമായ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലെ ജീവനക്കാര്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍. സംസ്ഥാനത്തെ രണ്ട് ഉന്നത ഉദ്യേഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയിലാണ്
നടപടി. കഴിഞ്ഞ ജനുവരിയില്‍ ഡിജിപി സെന്‍കുമാറിന് ഇത് സംബന്ധിച്ച പരാതി ലഭിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ഭരണ മുന്നണിയിലെ ഒരു പ്രമുഖനും രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ട്രാപ്പില്‍ കുടുങ്ങിയതാണ് പോലീസിനും അന്വേഷണത്തില്‍ കുരുക്കായത്. തെഹല്‍ക്ക മുന്‍ എഡിറ്റര്‍, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലെ ഡയറക്ടറായ യുവതി എന്നിവര്‍ക്കെതിരെയാണ് പോലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചത്.
ഇത് സംബവന്ധിച്ച് ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് നടത്തിയ അന്വേഷണത്തില്‍ പരാതി അട്ടിമറിച്ചതായി തെളിഞ്ഞു. പരാതി പോലീസ് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ തടസപ്പെടുകയായിരുന്നു. എന്നാല്‍ പരാതിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടവര്‍ പരാതിക്കാരനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും ഇതുവരെ മുതിര്‍ന്നിട്ടില്ല.
ഡല്‍ഹിയിലെ സ്വാകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതി കണ്‍സള്‍ട്ടിങ് സ്ഥാപനത്തിന്റെ പേരില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാവിനെയും സമീപിക്കുകയായിരുന്നു. പീന്നിട് ഇവരെ വലയിലാക്കി ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു. വാഹന യാത്രയുള്‍പ്പെടെ ഓഫിസിലും വീട്ടിലുമുള്ള സന്ദര്‍ശനങ്ങളും സമ്മാനം കൈമാറലും ഒളിക്യാമറയില്‍ പകര്‍ത്തി.
പിന്നീട് ഇത് കാണിച്ച് കോടികള്‍ തട്ടുകയായിരുന്നെന്നാണ് പരാതി. സെക്രട്ടറിയേറ്റിലെത്തി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ കേരള പോലീസും പ്രത്യേക അന്വേഷണം നടത്തിയെങ്കിലും ഉന്നത ഇടപെടലുകളെ തുടര്‍ന്ന് അന്വേഷണം പാതിവഴിയില്‍ നിലച്ചു. അതേ സമയം ആരോപണ വിധേയരായ ന്യൂസ് പോര്‍ട്ടല്‍ ഡയറക്ടര്‍മാര്‍ ഇതുവരെ തങ്ങളുടെ ഭാഗം വിശദീകരിക്കാനും തയ്യാറാകാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ദുബായ് ആസ്ഥാനമായി മുന്ന് ഡയറക്ടര്‍മാരുടെ പേരില്‍ തുടങ്ങിയ കമ്പനി ഇതുവരെ ശമ്പള ഇനത്തില്‍ മാത്രം കോടികള്‍ ചെലവാക്കി കഴിഞ്ഞു. ദുബായിലെ ഓഫിസില്‍ നിന്ന് സാമ്പത്തീക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കള്ളപ്പണം മറയ്ക്കാനുള്ള വഴിയാണെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഹണിട്രാപ്പില്‍ കുടുക്കി നിരവധി പേരില്‍ നിന്ന് തട്ടിയ കോടികള്‍ ദുബായ് ആസ്ഥാനമായി നിക്ഷേപിക്കുകയായിരുന്നെന്നാണ് സൂചന. മണിക്കൂറുകളോളം നീളുന്ന വീഡിയോകളും ഫോണ്‍ സംഭാഷണങ്ങളും പുറത്ത് വന്നാല്‍ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടേയും ഭാവി തകരുമെന്നത് കൊണ്ടാണ് കോടികള്‍ നല്‍കി ഇത് ഒതുക്കിയത്. അതേ സമയം ഭരണകക്ഷിയുമായി അടുപ്പമുള്ളവരെ ഈ പത്രത്തിന്റെ ചുമതലയേല്‍പ്പിച്ച് പിന്നാമ്പുറത്ത് പഴയ ഹണിട്രാപ്പ് തുടരുന്നുവെന്ന് സൂചനയാണ് പോലീസ് നിരീക്ഷണം ശക്തമാക്കാന്‍ കാരണമെന്നറിയുന്നു. ഇപ്പോള്‍ ദുബായിലുള്ള യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ലീക്കായതായി അഭ്യൂഹങ്ങള്‍ പരന്നതും പലരേയും ഞെട്ടിച്ചട്ടുണ്ട്. വീഡിയോകള്‍ പുറത്തായാല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദങ്ങള്‍ക്കായിരിക്കും വഴിവെയ്ക്കുക.