കൊല്‍ക്കത്ത: കേരളാ ബ്ലാസ്റ്റേഴ്‌സ് തന്നെ വേണ്ടെന്നു പറഞ്ഞപ്പോഴാണ് താന്‍ ക്ലബ് വിട്ടതെന്ന് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും മലയാളികളുടെ നെഞ്ചിലിടം നേടിയ കളിക്കാരനുമായ ഇയാന്‍ ഹ്യൂം. ഗോള്‍ നേടിയും ഗോളടിപ്പിച്ചും ഐ.എസ്.എല്‍ കഴിഞ്ഞ സീസണില്‍ തിളങ്ങിയ താരമാണ് ഹ്യൂം.
ബ്ലാസ്റ്റേഴ്‌സ് വിടേണ്ടി വന്നതില്‍ ആരോടും പരിഭവമില്ല. ഈ സീസണിലെ മത്സരങ്ങളില്‍ കേരളാ ആരാധകര്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇപ്പോള്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ താരമായ ഹ്യൂം പറഞ്ഞു.
കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ കളിച്ചതിന്റെ സ്മരണകളില്‍ വാചാലനായ ഹ്യൂം, ഈ വര്‍ഷം വീണ്ടും കൊച്ചിയില്‍ കളിക്കുന്നത് ആവേശകരമാണ് എന്നാണ് പ്രതികരിച്ചത്. മത്സരക്രമം തയ്യാറായപ്പോള്‍ താന്‍ ആദ്യം നോക്കിയത് കൊച്ചിയിലെ കളിയുടെ തീയതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്ത കൊച്ചിയില്‍ കളിക്കുമ്പോള്‍ കളികാണാന്‍ തന്റെ കുടുംബവും ഉണ്ടാകുമെന്നും ഹ്യൂം ആവേശത്തോടെ പറഞ്ഞു.