സൂറിച്ച് : സാമ്പത്തിക ക്രമക്കേട് കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും വൈസ് പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിക്കും എട്ട് വര്‍ഷത്തെ വിലക്ക്. എത്തിക്‌സ് കമ്മിറ്റിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ദേശീയവും അന്തര്‍ ദേശീയവുമായ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നു ഇരുവരെയും എട്ട് വര്‍ഷത്തേക്ക് വിലക്കിയിരിക്കുന്നതായി എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കുന്നു. ഇരുവര്‍ക്കും പിഴയും വിധിച്ചിട്ടുണ്ട്.
ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റായിരിക്കെ 2011ല്‍ പ്ലാറ്റിനിക്ക് 2.02 മില്ല്യണ്‍ ഡോളര്‍ കൈമാറിയ സംഭവത്തില്‍ അന്വേഷണം നടന്നതിനെ തുടര്‍ന്ന് രണ്ടുപേരെയും ഒക്ടോബറില്‍ 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.