തിരുവന്തപുരം: ആര്‍ത്തവം എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് നെറ്റി ചുളിക്കുന്നത്., സ്ത്രീയുടെ ശാരിരികമായ സ്വാഭാവീകതയെ എന്തിനാണ് നിങ്ങള്‍ അയിത്തം കല്‍പ്പിക്കുന്നത്….ഈ ചോദ്യങ്ങളുമായി തെരുവിലേക്കിറങ്ങുകയാണ് ഒരു കൂട്ടം യുവതികള്‍.
ആര്‍ത്തവം, പിരീഡ്സ്, മെന്‍സസ് എന്നീ വാക്കുകള്‍ ഉച്ചത്തില്‍ പറയാതെ ഒളിച്ചുപിടിക്കേണ്ടവയോ പൊതുമധ്യത്തില്‍ പറയാന്‍ ധൈര്യകാട്ടണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആര്‍ത്തവം ആഘോഷമാക്കി പ്രതിഷേധ കൂട്ടായ്മകള്‍ കേരളത്തിലും. വനിതാ ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധം കേരള സ്ത്രീ സമര മുന്നേറ്റങ്ങളില്‍ പുതിയ ചരിത്രം രചിക്കും.
ശബരിമലയില്‍ സ്ത്രീകളുടെ പരിശുദ്ധി അളക്കാന്‍ മെഷീന്‍ സ്ഥാപിക്കണമെന്ന് പറഞ്ഞ പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹാപ്പി ടു ബ്ലീഡ് ക്യമ്പയിന് നേതൃത്വം നല്‍കിയ നിഖിത ആസാദും പരിപാടിയില്‍ പങ്കെടുക്കും.
തിരുവനന്തപുരം മാനവീയം വീഥിയിലാണ് പരിപാടി നടക്കുക. ആര്‍ത്തവം രഹസ്യമാക്കിവെക്കേണ്ടതല്ല എന്ന സന്ദേശമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന തണല്‍ ട്രസ്റ്റ്, റെഡ് സൈക്കിള്‍, ഹൈകു, കോഡ് റെഡ്, ഹാപ്പി ടു ബ്ലീഡ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും പരിപാടിയുടെ ഭാഗമാകും.
സ്ത്രീയുടെ സ്വഭാവിക ജീവിത ചക്രത്തിന്റെ ഭാഗമാണെങ്കിലും സമൂഹ മധ്യത്തില്‍ ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കാന്‍ പലര്‍ക്കും ഇന്നും മടിയാണ്. ഒളിച്ചു വെക്കേണ്ട ഒന്നായി സമൂഹം ആര്‍ത്തവത്തെ വ്യാഖ്യാനിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് സംഘാടകര്‍ ചൂണ്ടികാട്ടുന്നു.
തിരുവനന്തപുരം മാനവീയം വീധിയില്‍ ആര്‍ത്തവ ആര്‍ത്തവസമയത്ത് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടാകും . ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന സാനിറ്ററി പാഡുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന മെന്‍സ്റ്റുറല്‍ കപ്പ്, പുനരുപയോഗിക്കാവുന്ന കോട്ടണ്‍ പാഡ് തുടങ്ങിയവയും വില്‍പനയ്ക്കുണ്ടാകും.