ദമാം :ബ്ളാക് മെയില്‍ ജേര്‍ണലിസത്തില്‍ ഡോക്ടറേറ്റ് നേടിയ ‘ബ്ളോഗ് പത്രത്തില്‍ ജീവിത നൈരാശ്യത്താല്‍ മരണമടഞ്ഞ പ്രവാസിയായ ഷാജിയുടെ മൃതശരീരത്തെ അപമാനിക്കുന്ന വാര്‍ത്ത .ഇത് ശവം വിറ്റു കാശു വാങ്ങുന്ന ക്രൂരമായ പത്രപ്രവര്‍ത്തനമാണ്.മനോനില തെറ്റിയ ഒരു ബ്ളോഗ് എഴുത്തുകാരന്‍ മാത്രമായതോ അതോ വന്‍ തുക മരിച്ച ഷാജിയുടെ എതിരാളികളില്‍ നിന്നും വാങ്ങി കൂലിക്ക് എഴുതുന്നതോ എന്നും കൂടി ഈ ബ്ളോഗ് എഴുത്തുകാരന്‍ വ്യക്തമാകേണ്ടിയിരിക്കുന്നു.മരണം എങ്ങണെ ആണെങ്കിലും ആ മൃതശരീരത്തെ അപമാനിക്കുന്നത് കുറ്റകരവും ആണ് .മരണമൊഴിയായി ഷാജി പുറത്തുവിട്ട വീഡിയോയെ തള്ളിക്കളയാന്‍ എന്തു തെളിവാണ് മരിച്ച ഷാജിക്ക് എതിരെ എഴുതിയ കണ്ടെത്തലുകള്‍ക്ക് പിന്നില്‍ എന്നും കൂടി വ്യക്തമാക്കണം .സമൂഹത്തില്‍ അരാചകത്വവും ക്രിമിനിലിസവും വളര്‍ത്തുന്ന ഒരുപാട് ബ്ളാക്മെയില്‍ വാര്‍ത്തകള്‍ പുറത്തുവിട്ട് നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ബ്ളോഗ് എഴുത്തുകാരന് മനുഷ്യത്വം ഇല്ലാ എന്നും ‘ചാറ്റിലൂടെ അല്‍പം കമ്പിയും സുഖിക്കുന്നു എന്ന് സ്വയം വെളിപ്പെടുത്തി തുറന്നു സമ്മതിക്കുന്നതിനാല്‍ ഈ വാര്‍ത്തക്ക് പിന്നില്‍ ഷാജിയുടെ ഭാര്യയുടേയോ ഷാജി പറയുന്ന കാമുകന്റേയോ ഇടപെടലോ പാരിദോഷികമോ ‘ഏതുവിധേനയും കിട്ടിയിട്ടുണ്ടാകും .അല്ലെങ്കില്‍ ഇയാള്‍ മനോനില തെറ്റിയ എഴുത്തുകാരന്‍ മാത്രം ആയിരിക്കും .
ദമാമില്‍ കുടുംബ പ്രശനം മൂലം ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയായ ഷാജിയെ പരസ്യമായി അവഹേളിച്ചാണ് ബ്ളോഗ് മാധ്യമത്തില്‍ പരമ്പരയായി വാര്‍ത്തകള്‍ വരുന്നത് .കൈക്കൂലി വാങ്ങിയത് എത്ര എന്നും എത്ര കൂലിക്ക് ആണ് ഷാജിക്ക് എതിരെ എഴുതിയതിനു കിട്ടിയത് എന്നും കൂടി ഈ ബ്ളോഗ് പത്രം വ്യക്തമാക്കണം . ഷാജി എന്ന ആത്മഹത്യ ചെയ്ത യുവാവിനെ മരിച്ചിട്ടും പിന്നയും കൊല്ലാകൊല ചെയ്യുകയാണ്.. അപമാനിക്കുകയാണ്. പ്രവാസികളും ഷാജിയുടെ സുഹൃത്തുക്കളും എല്ലാം യഥാര്‍ഥ കാര്യം പങ്കുവയ്ക്കുമ്പോള്‍ പരസ്യമായി മൃതദേഹത്തേ പോലും അപമാനിക്കുകയാണ് അപവാദ പ്രചരണം എഴുതുന്ന ഒരു പത്രം. വെറും പൈങ്കിളി കഥ എഴുതുന്ന ലാഘവത്തോടെയാണ് മരിച്ച ഷാജിയുടെയും ജീവിച്ചിരിക്കുന്ന ശോഭയുടെയും കുടുംബ വിഷയങ്ങള്‍ തിരുവനനതപൂരത്തെ മാനസികനിലക്ക് കാര്യമായ കുറ്റം ഉണ്ടോ എന്നു സംശയിക്കേണ്ട ഒരു പത്രം പരമ്പരയായി എഴുതുന്നത്. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍ എഴുതാന്‍ നല്ല ശേലാണ്. സ്വന്തം കുടുംബത്തില്‍ ഈ ദുരന്തവും. മരണവും വന്ന് കയറിയാല്‍ അതും ഹിറ്റാക്കാന്‍ വ്യഗ്രതയുള്ള മനോനില തെറ്റിയ മാധ്യമ പ്രവര്‍ത്തനം എന്നു മാത്രമേറ് പറയാനാവൂ. അത്തരം ശ്രിങ്ങാരം -കുടുംബം കലക്കല്‍ ചരിത്രമായി ഉള്ളപ്പോള്‍ ഇത്തരക്കാര്‍ക്ക് മനുഷ്യത്വം എന്ന ഭാഷ മനസിലാവില്ല .
പ്രവാസികള്‍ക്കും മാന്യതയുണ്ട്..അവരുടെ മൃതദേഹത്തിനും മാന്യത നല്കണം. ഞങ്ങളുടെ ശവത്തില്‍ കുത്തി എഴുതരുത് .എന്നാല്‍ മരണ ശേഷം ഷാജിയെ പരസ്യമായി സമൂഹത്തില്‍ അപമാനിക്കുകയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം. കണ്ണില്ലാത്ത ക്രൂരന്മാര്‍ വാര്‍ത്ത തയ്യാറാക്കി മരിച്ച ഷാജിയുടെ ശവത്തിനു പോലും വില പറയുന്ന അവമതിപ്പുളവാക്കുന്ന വാര്‍ത്ത പ്രവാസികളേ ഏറെ വേദനിപ്പിച്ചിരിക്കുന്നു.മറുനാടന്‍ എന്ന ഓണ്‍ലൈന്‍ പത്രമാണ് അപമാനം മൂലം ആത്മഹത്യ ചെയ്ത പ്രവാസിയുടെ മരണ കാരണങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ജീവിത ദുരുതങ്ങള്‍ എണ്ണിപറഞ്ഞ് ആത്മഹത്യ ചെയ്ത ഷാജി ക്രൂരനാണെന്നും സംശയ രോഗിയാണെന്നും അപവാദം എഴുതി പിടിപ്പിച്ചു. എല്ലാവരേ കണ്ടാലും ഷാജിക്ക് സംശയമാണെന്നും സംശയ രോഗം മുറുകി ആത്മഹത്യ ചെയ്തതാണെന്നും എഴുതി പിടിപ്പിച്ചു. ഷാജിക്ക് ഭാര്യയേക്കാള്‍ 15വയസ്സ് കൂടുതലാണെന്നും അതും ആത്മഹത്യക്ക് കാരണമായി എഴുന്നൊള്ളിച്ചു.
ഷാജിക്ക് ഇരുണ്ട നിറമാണെന്നും ഭാര്യ ശോഭക്ക് വെള്ള നിറമാണെന്നും അപകര്‍ഷതാ ബോധം ആത്മഹത്യയിലേക്ക് നയിച്ചു എന്നും മര്യാദകെട്ട രീതിയില്‍ വാര്‍ത്ത എഴുതി പിടിപ്പിച്ചു.മാത്രമല്ല ഷാജിയുടെ വീഡിയോ കേള്‍ക്കുന്നവരേയും അത് ഷേര്‍ ചെയ്തവരേയും മറുനാടന്‍ എന്ന പത്രം മാനസീക രോഗികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.വൃത്തികെട്ട ഇത്തരം പണം വാങ്ങി എഴുത്തുകാരോട് പറയാനുള്ളത് മാന്യമായി സംവദിക്കണം, എഴുതണം..
ഷാജിയുടെ മരണ മൊഴിയായ വീഡിയോയൂല്‍ നിന്നും
ദമാമില്‍ ജോലിസ്ഥലത്ത് വയ്ച്ചാണ് ഫേസ്ബുക്കില്‍ ജീവിത ദുരന്തം വീഡിയോ ആക്കി ഇട്ട ശേഷം ഷാജി ആത്മഹത്യ ചെയ്യുന്നത്.ഏതൊരു പ്രവാസിയേയും മാനസീകമായി ഏറെ വേദനിപ്പിക്കുന്നതാണ് ഈ ഭര്‍ത്താവിന്റെ വാക്കുകള്‍. വരുമാനത്തിലും സൗന്ദര്യത്തിലും മുന്നിട്ട് നിന്ന ശോഭ അടുത്തു തന്നെ താമസിക്കുന്ന ജോണ്‍ എന്ന മലയാളി യുവാവുമായി സൗഹൃദത്തിലായി. ഇത് ഷാജി അറിഞ്ഞിരുന്നില്ല. എന്നാല്‍ അവധിക്ക് ശോഭ തനിച്ച് ഷാജിയേ നാട്ടിലേക്ക് തന്ത്രപരമായി വിട്ടു. തുടര്‍ന്ന് ശോഭയും കാമുകന്‍ ജോണുമായി ഒരുമിച്ച് താമസവും യാത്രകളുമൊക്കെയായി.അവര്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തനാകാതെ വളര്‍ന്നുഅവധി കഴിഞ്ഞ് വന്നപ്പോള്‍ സുഹൃത്തുക്കളും, ബന്ധുക്കളും വിവരങ്ങള്‍ എല്ലാം ഷാജിയെ ധരിപ്പിച്ചു. മാനസീകമായി തകര്‍ന്ന ഷാജി എല്ലാ ക്ഷമിച്ച് ഭാര്യ ശോഭയേ ഉപദേശിച്ചു. നിങ്ങളുടെ ബന്ധം കാമുകനോ..കാമുകിയോ..എന്തുമാകട്ടെ അതെല്ലാം കഴിഞ്ഞതു കഴിഞ്ഞു..ഇനി എല്ലാം നിര്‍ത്തണം .നല്ല കുടുംബ ജീവിതമായി പോണം. എന്നാല്‍ ശോഭ അനുസരിച്ചില്ല. അപമാനം സഹിക്കാനാവാതെ ഷാജി പലരുമായി വിഷമങ്ങള്‍ പങ്കുവയ്ച്ചു. ഒടുവില്‍ എല്ലാ ദിവസവും ഭാര്യയേ തിരികെ തന്നിലേക്ക് കൊണ്ടുവരാന്‍ ഷാജി നടത്തിയ നീക്കങ്ങള്‍ എല്ലാം പരാജയപ്പെട്ടു. നിങ്ങള്‍ എന്നെ ഉപേക്ഷിച്ചാലും ജോണ്‍ ഉപേക്ഷിക്കില്ലെന്നും ഈ ബന്ധം നിര്‍ത്താനാകില്ലെന്നും ഒടുവില്‍ ശോഭ തറപ്പിച്ച് പറഞ്ഞു. ഇതോടേ ഫേസ് ബുക്കില്‍ എല്ലാം വ്യക്തമാക്കി ലൈവ് വീഡിയോ റെക്കോഡ് ചെയ്ത ശേഷം ഷാജി ആത്മഹത്യ ചെയ്യുകയായിരുന്നു.
അപമാനിതയായി ആത്മഹത്യ ചെയ്ത ഷാജിയേ പിന്നെയും അപമാനിക്കാന്‍ കച്ചകെട്ടി പരമ്പരയിറക്കുന്ന ഈ പത്ര പ്രവര്‍ത്തനം ശവം തീനികള്‍ക്ക് സമാനമാണ്. അപവാദംങ്ങള്‍ക്ക് തെളിവുകള്‍ ഒന്നുമില്ല. വെറുതേ അവേഷണം എന്ന പേരില്‍ ക്രൂരമായി വായി തോന്നുന്നതെന്തും എഴുതി വിടുന്ന ഈ മാധ്യമ പ്രവര്‍ത്തനം ശാപമാണ്.ആ വീഡിയോ സത്യമാണ്. ഒരാളുടെ മരണ കുറിപ്പാണ്..മരണ വാചകങ്ങളാണ്. ഒരു നാടന്‍ പത്രത്തിനും അത് നിഷേധിക്കാന്‍ ആവില്ല.
ഈ ദുര്‍ഗന്ധം വമിപ്പിക്കുന്ന മല’നാടന്‍ ഓണ്‍ലൈന്‍ പത്രം ഏത് രേഖകളും തെളിവുകളും അടിസ്ഥാനത്തിലാണ് ജീവിത ദുരന്തം മൂലം ജീവനൊടുക്കിയ പ്രവാസിയേ അപമാനിച്ചത് എന്ന് വ്യക്തമല്ല. കുറച്ചു വായനക്കാരേ ലഭിക്കാന്‍ ശവത്തില്‍ കുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇതിനെല്ലാം തെളിവായി മറ്റൊരാളുടെ കൂടെ പോയി എന്നു പറയുന്ന ഷാജിയുടെ ഭാര്യ ശോഭയുടെ പ്രസതാവനകളാണ് ഉയര്‍ത്തി കാട്ടുന്നത്.മരിച്ചയാളോട് അതും യാതൊരു തെളിവും ഇല്ലാതെ എന്തെല്ലാം ക്രൂരത കാട്ടാമോ ഏതെല്ലാം രീതിയില്‍ അപമാനിക്കാമോ അതെല്ലാം ഈ ഓണ്‍ലൈന്‍ പത്രം ചെയ്തിരിക്കുന്നു. കേരളത്തിലേ ആത്മഹത്യ ചെയ്ത ഷാജിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത് ഒരു ഓണ്‍ലൈന്‍ സൈറ്റ് ഷാജിയേ കരിവാരി തേക്കാനും, ആരോപിത വിധേയയായ സോഭയും ജോണിനേയും വെള്ള പൂശാനും വന്‍ തുക കൈക്കൂലിയായി കൈപറ്റി എന്നാണ്. പണത്തിനായി മരണപെട്ട ഒരു പാവപ്പെട്ട പ്രവാസിയുടെ ശവത്തില്‍ കുത്തുകയായിരുന്നു. എവിടെ പണം കിട്ടിയാലും എന്തും എഴുതാം എന്ന ജീര്‍ണ്ണിച്ച മാധ്യമ പ്രവര്‍ത്തനം ആണിത്.ഇത്തരം ക്രൂരമായ മാധ്യമ പ്രവര്‍ത്തനം നടത്തി ശവത്തേ പോലും വയ്ച്ച് പണം സമ്പാദിക്കുന്നവര്‍ ഒന്ന് ആലോചിച്ചാല്‍ നല്ലതാണ്. മരിച്ചു പോയ ഷാജിയുടെ പേരില്‍ നിങ്ങള്‍ക്ക് എന്തും എഴുതാം. ഏത് അപവാദവും പരത്താം. അയാളെ കള്ളനും, മാനസീക രോഗിയാക്കിയും, വിഷാദക്കാരനാക്കിയും ചിത്രീകരിക്കാം, സംശയ രോഗിയായും മദ്യപാനിയായും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാം. അയാള്‍ മടങ്ങിവരില്ല..ഷാജി ഒന്നിനും മറുപടി പറയാന്‍ വരില്ല, പണം വാങ്ങി എന്തെഴുതിയാലും ഷാജിക്ക് ഉത്തരമലില്ല എല്ലാത്തിനും ഉത്തരം പറയാന്‍ ശോഭയുണ്ടല്ലോ..ഷാജി ഇല്ല;എന്നാല്‍ ഇതൊന്നും വീരസമായി അപവാദ പ്രചരണക്കാര്‍ കരുതരുത്.
ഷാജിയുടെ ഭാര്യ ശോഭയുടെ വീഡിയോ പുറത്തുവന്നു. അതില്‍ ഷാജി മദ്യപിക്കുന്ന ആളായി പറയുന്നുണ്ട്. 3പ്രാവശ്യം മര്‍ദ്ദിച്ചതായും പറയുന്നു. ഇത്രയും ഉപദ്രവമേ 16 വര്‍ഷത്തേ വിവാഹ ജീവിതത്തില്‍ ശോഭക്ക് പറയാന്‍ ഉള്ളോ? 16വര്‍ഷത്തേ കുടുംബ ജീവിതത്തില്‍ ഇത്രമാത്രം ആരോപണങ്ങളും കുറ്റങ്ങളും മാത്രമേ ഈ ഭാര്യക്ക് മനം നൊന്ത് മരിച്ച തന്റെ ഭര്‍ത്താവിനെതിരേ പറയാന്‍ ഉള്ളോ? ശോഭ പോലും പറയാത്ത കാര്യങ്ങളാണ് ഷാജിക്കെതിരേ പണത്തിൂം ക്ളിക്കിനുമായി ചില അപവാദ പ്രചരണക്കാര്‍ എഴുന്നൊള്ളിച്ചത്.
പിന്‍കുത്ത് :”സുഹൃത്തേ ഞാന്‍ പലരുമായി പല ചാറ്റും നടത്താറുണ്ട്. അതില്‍ ഒന്നും നാണിക്കാന്‍ എനിക്ക് യാതൊന്നുമില്ല. ഇനി അഥവാ ആരോടെങ്കിലും അല്പ്പം കമ്പി പറഞ്ഞാല്‍ അവര്ക്കത് കേള്ക്കാന്‍ ഇഷ്ടമുല്ലതുകൊണ്ടാണ് ” ...ഇത്തരം വികാരം ഉള്ള മനോനില തെറ്റിയ ബ്ളോഗ് എഴുത്തുകാരനില്‍ നിന്നും എന്തു പ്രതീഷിക്കാന്‍ ? ഒരുപാട് കുടുംബങ്ങളെ കലക്കിയ ചാറ്റ് വിദക്ദന്റെ ഇടക്കിടക്കുള്ള ബ്രിട്ടണ്‍ വിസിറ്റിങ് വീഡിയോ ദൃശ്യങളും ഉടന്‍ പുറത്തുവരും എന്നും സൂചന ..അതേ സമയം ,ജീവിത നൈരാശ്യത്തില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടെ ശവത്തില്‍ കുത്തുന്ന പത്രപ്രവര്‍ത്തനത്തിലൂടെ ഞാന്‍ താന്‍ മാനസിക വികലത ഉള്ളവന്‍ എന്നു തറപ്പിച്ചു പറയുന്നു എന്ന് വായനക്കാര്‍ സംശയിച്ചാല്‍ തെറ്റാകില്ല .ഇനി ഇദ്ദേഹത്തിന്റെ സംശയ രോഗം കൂടി തെളിഞ്ഞാല്‍ മതി.