രക്തം ചിന്തിയ തിരുവോസ്തി!..ദിവ്യകാരുണ്യ അത്ഭുതമാണെന്ന് വത്തിക്കാൻ

ലെഗ്നിഷ്യ: രക്തം ചിന്തിയ തിരുവോസ്തിയെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പട്ടികയില്‍ പെടുത്തി വത്തിക്കാന്‍ അംഗീകരിച്ചതായി പോളണ്ടിലെ ബിഷപ് സിബിഗ്ന്യൂ കിര്‍നിലോസ്‌കി അറിയിച്ചു.ജൂണ്‍ 19 നാണ് ഇത് സംബന്ധിച്ച വാര്‍ത്ത ബിഷപ് അറിയിച്ചത്.

2013 ഡിസംബര്‍ 25 ലെ വിശുദ്ധ ബലിക്കിടയിലാണ് ഇടവക വൈദികന്‍ തിരുവോസ്തിയില്‍ നിന്ന് രക്തം പൊടിയുന്നതായി കണ്ടത്. സംഭവത്തെതുടര്‍ന്ന് അന്നത്തെ ലെഗ്നിഷ്യ ബിഷപ് സ്റ്റെഫാന്‍ സിച്ചി തിരുവോസ്തിയെ പഠനവിധേയമാക്കുന്നതിനായി ഒരു കമ്മീഷനെ നിയമിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരവധിയായ പഠനനിരീക്ഷണങ്ങള്‍ക്ക് തിരുവോസ്തി വിധേയമായി. അതെല്ലാം അത്ഭുതമാണെന്ന് തെളിയിക്കുന്ന വിധത്തിലുള്ളതായിരുന്നു. അവസാനത്തേതായി വന്ന ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ട് പറഞ്ഞത് തിരുവോസ്തിയുടെ രക്തം പൊടിഞ്ഞ ഭാഗം മനുഷ്യന്‍റെ ഹൃദയത്തിലെ മസിലുകളോട് സാമ്യമുള്ളതാണെന്നായിരുന്നു.

ഇതോടെ നിഗമനങ്ങളും അന്വേഷണഫലങ്ങളും രൂപതാധ്യക്ഷന്‍ വത്തിക്കാനിലെ വിശ്വാസതിരുസംഘത്തിന് കൈമാറുകയായിരുന്നു. രക്തം ചിന്തിയ തിരുവോസ്തി ദിവ്യകാരുണ്യ അത്ഭുതമാണെന്ന് താന്‍ വിശ്വസിക്കുന്നു എന്ന പ്രഖ്യാപനത്തോടെയായിരുന്നു അത് .വത്തിക്കാന്‍ ഈ കേസ് ഏപ്രിലില്‍പരിഗണിച്ചു.

അതിന്‍റെ ഫലമായിട്ടായിരുന്നു വത്തിക്കാനില്‍ നിന്നുള്ള ഔദ്യോഗിക അംഗീകാരം ലഭിച്ചത്. വിശ്വാസികള്‍ക്ക് വണങ്ങാന്‍ കഴിയത്തക്കവിധത്തില്‍ ഏറ്റവും ഉചിതമായ സ്ഥലത്ത് തിരുവോസ്തി സ്ഥാപിക്കണമെന്ന് ഇടവകവികാരി നിര്‍ദ്ദേശിച്ചു. ദൈവത്തിന്‍റെ അസാധാരണമായ സ്‌നേഹത്തിന്‍റെ യും നന്മയുടെയും അടയാളമാണ് ഈ അത്ഭുതമെന്ന് ബിഷപ് കിരെന്‍ലോസ്‌ക്കി അറിയിച്ചു,….

Top