‘സൂപ്പര്‍ മൂണ്‍’ എന്ന അപൂര്‍വ കാഴ്ച വിസ്മയം അതോടൊപ്പം പൂര്‍ണ ചന്ദ്രഗ്രഹണവും.സാധാരണ കാണുന്നതിനെക്കാള്‍ 14 ശതമാനം വലുപ്പവും 30 ശതമാനം തിളക്കവും കൂടുതലുണ്ടാകും ഇന്നത്തെ ചന്ദ്രന്. ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ വന്നുവീണ് ചുവപ്പുനിറവും കിട്ടും ഇന്ന് ചന്ദ്രന്.
അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ ഗ്രഹണം ഇന്നു പൂര്‍ണമായും ദൃശ്യമാകും. നാളെ രാവിലെ 5.40 മുതല്‍ നേരം പുലരുംവരെ കേരളത്തിലും ഭാഗികമായി കാണാം.
ഇതിനു മുന്‍പു ചന്ദ്രഗ്രഹണവും സൂപ്പര്‍ മൂണും ഒരുമിച്ചു വന്നത് 33 വര്‍ഷം മുന്‍പായിരുന്നു. 115 വര്‍ഷത്തിനിടെ ഈ ആകാശവിസ്മയം സംഭവിച്ചിട്ടുള്ളത് നാലേ നാലുതവണ മാത്രം.
മുപ്പത് വര്‍ഷത്തിനിടയില്‍ ആദ്യമായുണ്ടാകുന്ന സൂപ്പര്‍മൂണ്‍ പ്രതിഭാസത്തോടൊപ്പമുള്ള ചന്ദ്രഗ്രഹണത്തെ തുടര്‍ന്ന് കേരളത്തിലെ തീരമേഖലയ്ക്ക് സര്‍ക്കാര്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി. സെപ്തംബര്‍ 30 വരെ തീരപ്രദേശങ്ങളിലുള്ളവരും മല്‍സ്യ ബന്ധനത്തിനിറങ്ങുന്നവരും കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കി. കൊച്ചി,കൊല്ലം,ആലപ്പുഴ,തിരുവനന്തപുരം,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് അടിയന്തര ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എല്ലാ പതിമ്മൂന്നു മാസത്തിലും ആവര്‍ത്തിക്കുന്ന പ്രതിഭാസമാണെങ്കിലും ഇത്തരം ചന്ദ്രന്‍ ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി മാറുന്നത് അപൂര്‍വമാണ്. അതാണിത്തവണത്തെ പ്രത്യേകതയെന്ന് വാനനിരീക്ഷകനായ സുരേന്ദ്രന്‍ പുന്നശ്ശേരി പറഞ്ഞു. മാത്രമല്ല കന്നിമാസത്തിലാണ് ആകാശം ഏറ്റവും തെളിഞ്ഞുകാണുന്നത്. അതിനാല്‍ ചന്ദ്രനെ കൂടുതല്‍ തിളക്കത്തോടെ കാണാനാകും.
ഇത്തവണത്തെ സൂപ്പര്‍മൂണ്‍ ഗ്രഹണ ചന്ദ്രനായിരിക്കും. എന്നാല്‍, ഇവിടെ ചന്ദ്രഗ്രഹണം കാണില്ല. ആഫ്രിക്കയിലും അമേരിക്കയിലും ഗ്രഹണത്തോടെയുള്ള ചന്ദ്രനെയായിരിക്കും കാണുക.ഗ്രഹണചന്ദ്രന്‍ ഇനി 2033-ലേ സംഭവിക്കൂ. കന്നിനിലാവിലെ ചന്ദ്രന്‍ ഇപ്പോള്‍തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഇതോടനുബന്ധിച്ച് പ്രകൃതിക്ഷോഭങ്ങളും സുനാമിയും പ്രവചിക്കുകയാണ് പലരും. എന്നാല്‍, ശാസ്ത്രലോകം ഇത്തരം പ്രചരണങ്ങളെ പാടേ തള്ളിക്കളയുന്നുണ്ട്.ഞായറാഴ്ച സംഭവിക്കുന്ന സൂപ്പര്‍മൂണ്‍ ചന്ദ്രഗ്രഹണം സമുദ്രങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ശക്തമായ വേലിയേറ്റവും തിരയടിച്ചിലും തീര പ്രദേശത്തുണ്ടാക്കും. സമുദ്രം ഉള്‍വലിയാനും തീരത്തേക്ക് ശക്തമായി അടിച്ചു കയറാനും സാധ്യതയുള്ളതിനാല്‍ ബീച്ചുകളിലും ജാഗ്രത പ്രഖാ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ സെപ്തംബര്‍ 30 വരെ ബീച്ചുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും.
ജനങ്ങള്‍ സമുദ്ര തീരങ്ങളിലും വെള്ളപ്പൊക്ക സാധ്യത മേഖലകളിലും ജാഗരൂകരാകണം. കൊല്ലം മണ്‍റോ തുരുത്തില്‍ മാത്രമായി പ്രത്യേക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സമുദ്ര തീരത്ത് താമസിക്കുന്നവരെ പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നീക്കാനും ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു.സെപ്തംബര്‍ 27 മുതല്‍ 30 വരെ തിരയടിച്ചിലും വേലിയേറ്റവും കടല്‍ത്തീരങ്ങളില്‍ ശക്തമാകും