
ഒക്ലൊഹോമ: നീല ചിത്രം കാണുന്നതിനെ കുറിച്ചും കാണുന്നവരെ കുറിച്ചുമൊക്കെ നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ നീല ചിത്രം കാണുന്നവരെ കുറിച്ചുള്ള ഏറ്റവും പുതിയ പഠനമാണ് എല്ലാവരെയും ഞെട്ടിയ്ക്കുന്നത്.
സ്ഥിരമായി രതിചിത്രങ്ങള്‍ കാണുന്നവര്‍ കൂടുതല്‍ ദൈവ വിശ്വാസികളായി മാറുമെന്ന പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ഒക്ലൊഹോമ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് വിചിത്രമായ കണ്ടെത്തലുള്ളത്. ആഴ്ചയില്‍ ദിനേന നീല ചിത്രങ്ങള്‍ കാണുന്നവര്‍ ദൈവത്തെ കൂടുതല്‍ വിശ്വസിക്കുമെന്നും മതത്തെ കുറിച്ച് വിരളം സംശയങ്ങള്‍ മാത്രം വെച്ചു പുലര്‍ത്തുമെന്നുമാണ് പഠനം കണ്ടെത്തുന്നത്.
പ്രായപൂര്‍ത്തിയായ 1300 ആളുകളില്‍ ആറ് വര്‍ഷമായാണ് പഠനം നടത്തിയത്. പഠനം നടത്തിയവരില്‍ 39% ആളുകളും ആഴ്ചയില്‍ അഞ്ച് തവണയെങ്കിലും രതി ചിത്രഹ്ങള് കാണുന്നവരായിരുന്നു. നീലചിത്രങ്ങള്‍ സ്തിരമായി കാണുന്നവരിലുണ്ടാകുന്ന കുറ്റബോധമാണ് ഇവരെ കൂടുതല്‍ ദൈവവിശ്വാസമുള്ളവരാക്കുന്നത്. മാത്രമല്ല ഇത്തരക്കാരില്‍ വികാരങ്ങള്‍ക്ക് കൂടുതല്‍ സ്ഥാനമുണ്ടാകുമെന്നും പഠനം പറയുന്നു.