കൗമാരക്കാരുടെ ജീവനെടുക്കുന്ന ബ്ലൂവെയില്‍ ഗെയിം നിരോധിച്ചു

ഗെയിം കളിക്കുന്ന കൗമാരക്കാര്‍ ജീവനൊടുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബ്ലൂവെയില്‍ ഗെയിം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു.

സംസ്ഥാന പോലീസ് മേധാവി സുല്‍ഖന്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ് ഐടി മന്ത്രാലയവും ഗെയിം നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക്, ഗുഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച കത്തയച്ചു. ഗെയിം എത്രയും പെട്ടെന്ന് നീക്കണമെന്നാണ് ആവശ്യം. ഗെയിം

പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കുട്ടികളെ ഗെയിമില്‍ നിന്നും പിന്തിരിപ്പിക്കാനും മാതാപിതാക്കള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കാനും പോലീസ് തീരുമാനിച്ചു.

ജില്ലാ പോലീസ് മേധാവികളോട് അതത് ജില്ലകളിലെ സ്‌കൂളുകളെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു. പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും ഗെയിമിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസിലാക്കിക്കുകയും ഗെയിം നിരോധിച്ചതിനെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യും.

കുട്ടികള്‍ക്ക് പ്രത്യേക ബോധവത്കരണ ക്ലാസെടുക്കാനും പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഒട്ടേറെ കൗമാരക്കാര്‍ ഗെയിമിന് അടിമകളായി ആത്മഹത്യാ പ്രവണത കാണിക്കുന്നതും വാര്‍ത്തയായിരുന്നു.

Top