ബ്ലൂവെയില്‍; അധ്യാപകന്‍ രക്ഷകനായി ആത്മഹത്യയ്ക്കൊരുങ്ങിയ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു

ബ്ലൂവെയ്ല്‍ ഭീതി പടര്‍ത്തുന്നതിനിടെ രാജ്യത്ത് മറ്റൊരു ആത്മഹത്യാ ശ്രമം കൂടി. ബ്ലൂവെയില്‍ ഗെയിമിന്‍റെ ഒടുവിലത്തെ സ്റ്റേജ് പൂര്‍ത്തിയാക്കുന്നതിനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

ഇന്‍ഡോറിലെ ചമേലി ദേവി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ചത്. ഗെയിമിന്‍റെ 50ാമത്തെ ഘട്ടം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് ഏഴാം ക്ലാസുകാരന്‍ ആത്മഹത്യക്കൊരുങ്ങിയത്. കായികാധ്യാപകന്‍റെയും വിദ്യാര്‍ത്ഥികളുടെയും കൃത്യസമയത്തെ ഇടപെടലാണ് ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്കൂളില്‍ നിന്ന് അസംബ്ലി കഴിഞ്ഞയുടന്‍ കുട്ടി മൂന്നാം നിലയിലെ ജനാല വഴി കടന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ബ്ലൂവെയില്‍ ഗെയിം മൂലമാണ് ആത്മഹത്യയ്ക്കൊരുങ്ങിയതെന്നും അച്ഛന്‍റെ ഫോണില്‍ നിന്നാണ് ഗെയിം കളിച്ചതെന്നും കുട്ടി വെളിപ്പെടുത്തി.

തുടര്‍ന്ന് സ്കൂള്‍ അധികൃതരാണ് വിവരം പോലീസിലും കുട്ടിയുടെ രക്ഷിതാക്കളെയും അറിയിച്ചത്. ഇത് സംബന്ധിച്ച് കുടുംബസമേതം കൗണ്‍സിലിംഗ് നല്‍കിയതായും വിവരമുണ്ട്.

റഷ്യയിൽ വേരുറപ്പിച്ച ബ്ലൂ രാജ്യത്ത് ഭീതി പടര്‍ത്തുന്നു. ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. എന്നാൽ ഇടയ്ക്കു വച്ച് അവസനിപ്പിച്ചു പോകാനോ പിന്‍വലിയാനോ സാധിക്കില്ല എന്നതാണ് പലരേയും ഗെയിമിന്‍റെ വരുതിയിലാക്കുന്നതിന് ഇടയാക്കുന്നത്.

തങ്ങളുടെ ഫോണിലുളള വിവരങ്ങൾ ചോർത്തി ഭീക്ഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി.അവസാനം ഗെയിം മാസ്റ്ററുടെ ഭീക്ഷണിയിൽ തുടർന്ന് കളിച്ചുകൊണ്ടിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് ഗെയിമിന്‍റെ രീതി. അവസാനത്തെ സ്റ്റേജിലാണ് ഗെയിം കൊലയാളിയാവുന്നത്.

സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഈ ഗെയിം അറിയപ്പെടുന്നുണ്ട്. ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

കൗമാരക്കാരെ ലക്ഷ്യം വെച്ചുള്ള ഗെയിമിന് അകപ്പെട്ടുപോകുന്നവരില്‍ അധികവും 10 നും 20 വയസിനും ഇടയിലുള്ളവരാണ്. 2013 ൽ റഷ്യയിൽ 20 വയസുകാരനാണ് ആദ്യമായി ബ്ലൂവെയിലിന് അടിമപ്പെട്ടത്.

പിന്നീട് 2015-16 ൽ ഈ ഗെയിം 130 പേരുടെ ജീവനെടുത്തു. റഷ്യയിൽ തന്നെയുള്ള രണ്ടു പെൺകുട്ടികൾ ആത്മഹത്യ വിവരം സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യപ്പോഴാണ് മരണക്കളിയുടെ തീവ്രത ലോകം മനസിലാക്കിയത്.

കേരളത്തില്‍ ഇതിനകം തന്നെ 2000 പേര്‍ ഗെയിം ഡൗണ്‍ലോ‍ഡ് ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെയുള്ളവരാണ് ഗെയിമിന്‍റെ സ്വാധീനവലയത്തില്‍പ്പെടുന്നത്.

ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണ് സംഭവം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

Top