നിങ്ങളുടെ മക്കള്‍ ബ്ലൂവെയ്ല്‍ അടിമകളോ?എങ്ങനെ കൗമാരക്കാരിലെ ബ്ലൂവെയില്‍ ആക്രമണം തിരിച്ചറിയാം?

കൊച്ചി: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ‘ബ്ലൂവെയില്‍’ ഗെയിമാണെന്ന മാതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേരളം പരിഭ്രാന്തിയുടെ വക്കില്‍. കൗമാരക്കാരായ മക്കളെ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന മാതാപിതാക്കളുടെ തിരച്ചറിവാണ് കാരണം. സംസ്ഥാനത്ത് ബ്ലൂവെയില്‍ ഗെയിമിന് അടിമകളാകുന്നത് കൂടുതലായും ആണ്‍കുട്ടികളാണെന്ന തിരിച്ചറിവാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

എങ്ങനെ കൗമാരക്കാരിലെ ബ്ലൂവെയില്‍ ആക്രമണം തിരിച്ചറിയാം?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളിലെ സ്വഭാവ വ്യത്യാസമാണ് ഇതില്‍ പ്രധാനം. ഇത് തിരിച്ചറിയണമെങ്കില്‍ കുട്ടികളുമായി മാതാപിതാക്കള്‍ അടുത്തിടപിഴകുകയോ അതിനായി ശ്രമം നടത്തുകയോ വേണം.

ഇത്തരക്കാര്‍ ഏകാന്തത കൂടുതലായി ഇഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗെയിം കളിച്ചു തുടങ്ങുന്നതോടെ കൗമാരക്കാര്‍ മറ്റൊരു സാങ്കല്‍പ്പിക ലോകത്ത് എത്തുന്നതാണ് ഇതിന് പ്രധാന കാരണം. മക്കളെ ഏകാന്തതയിലേക്ക് തള്ളിവിടാതിരിക്കാന്‍ അതിനാല്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

സമൂഹത്തില്‍ സംരക്ഷണം അര്‍ഹിക്കുന്നത് പെണ്‍മക്കളാണെന്ന ചിന്ത മാതാപിതാക്കള്‍ വെടിയണം. ആണ്‍-പെണ്‍ മക്കളുടെ സംരക്ഷണം രക്ഷിതാക്കള്‍ ഒരുപോലെ ഏറ്റെടുക്കണം. മകന്‍ എവിടെ പോകുന്നു, എന്തു ചെയ്യുന്നു തുടങ്ങിയവ മാതാപിതാക്കള്‍ കൃത്യമായി ശ്രദ്ധിക്കണം. ഇത്തരം ഇടപെടലുകളോടുള്ള മക്കളുടെ പ്രതികരണവും നിങ്ങളുടെ ആശങ്കയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് തിരിച്ചറിയണം.

മക്കള്‍ മൊബൈല്‍ അഡിക്റ്റുകള്‍ ആകുന്നുണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെന്ന് തോന്നിയാല്‍ വിദഗ്ധരുടെ സഹായം തേടുന്നതിലും തെറ്റില്ല.

കൗമാരക്കാര്‍ വ്യക്തിസ്വാതന്ത്ര്യം കൂടുതലായി ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇതും അമിതമാകുന്നുവെങ്കില്‍ അപകടംതന്നെ. മൊബൈല്‍ ഫോണുകള്‍ ഒരാളുടെ വ്യക്തിത്വത്തിന്റെ സൂചകമാകുന്ന ഈ കാലത്ത്, അവ കൃത്യമായ ഇടവേളകളില്‍ പരസ്യമായോ രഹസ്യമായോ പരിശോധനയ്ക്ക് വിധേയമാക്കുക. തെറ്റുകണ്ടാല്‍ ധൈര്യമായി തിരുത്തുക.

Top