ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി വാഹനമായ 3 സീരിസ് സെഡാന്റെ ഒരു കോടി തികയ്ക്കുന്ന വാഹനം സ്വന്തമാക്കിയത് ഡ്രൈവിംഗ് സ്കൂള്‍. ബിഎംഡബ്ല്യുവിന്റെ മ്യുനിച്ച് പ്ലാന്റില്‍ ബിഎംഡബ്ല്യു വെല്‍റ്റില്‍ നിന്ന് ഒരു കോടി തികച്ച് പുറത്തിറങ്ങുന്ന 3 സീരീസ് സെഡാന്‍ ജര്‍മ്മനിയിലെ ഐഷ്സ്റ്റാറ്റിലെ ഡ്രൈവിങ് സ്കൂള്‍ ഉടമയായ ഷാവെ ബിറ്റലാണ് സ്വന്തമാക്കിയത്. ബിഎംഡബ്ല്യുവിന്റെ ഫാക്റ്ററിയിലെ ഉദ്യോഗസ്ഥരും പ്ലാന്റിലെ ജോലിക്കാരും ചേര്‍ന്ന് പ്രത്യേകം സംഘടിപ്പിച്ച പരിപാടിയിലാണ് 320 ഡി ഷാവെറിന് കൈമാറിയത്.
ബിഎംഡബ്ല്യുവിന്റെ ഏറ്റവും അധികം വിജയിച്ച വാഹനങ്ങളിലൊന്നായ 3 സീരീസ് 1975 ലാണ് പുറത്തിറങ്ങുന്നത്. 130 രാജ്യങ്ങളിലായി ഏകദേശം 14 ദശലക്ഷം 3 സീരീസുകളാണ് ബിഎംഡബ്ല്യു പുറത്തിറക്കിയിട്ടുള്ളത്. നാല്‍പ്പതുവര്‍ഷത്തെ ചരിത്രമുള്ള 3 സീരീസിന്റെ ആറ് തലമുറകള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്.