അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്,പാക് വെടിവെപ്പില്‍ ഒരു ജവാന് കൂടി വീരമൃത്യു.അതിര്‍ത്തി കടന്നു ശക്തമായി തിരിച്ചടിക്കാന്‍ സൈന്യം ഒരുങ്ങുന്നു

ജമ്മു:അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്, അതിര്‍ത്തി കടന്നു ശക്തമായി തിരിച്ചടിക്കാന്‍ സൈന്യം ഒരുങ്ങുകയാണ്.അതിര്‍ത്തിയിലെ പാക് വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ വിരമൃത്യുവരിച്ചു. കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പുര ആര്‍.എസ് പുര സെക്ടറിലുണ്ടായ അക്രമണത്തിലാണ് സുശീലിന് വെടിയേറ്റത്. പരിക്കേറ്റ സുശീലിനെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അതേസമയം ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശ്രീനഗറിലെ ആര്‍എസ് പുര സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. അഞ്ചുദിവസത്തിനിടെ എട്ടാമത്തെ തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഒരു പ്രദേശവാസിക്കും വെടിവെപ്പില്‍ പരുക്കേറ്റിട്ടുണ്ട് വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. വെടിവയ്പ്പില്‍ പരുക്കേറ്റ സുശീല്‍ കുമാറിനെ രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെയോടെ സുശീല്‍ കുമാര്‍ മരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഒരു പ്രദേശവാസിക്കും വെടിവെപ്പില്‍ പരുക്കേറ്റിട്ടുണ്ട് വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. വെടിവയ്പ്പില്‍ പരുക്കേറ്റ സുശീല്‍ കുമാറിനെ രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെയോടെ സുശീല്‍ കുമാര്‍ മരിക്കുകയായിരുന്നു.

ഇന്നലെ രാത്രി രണ്ടുതവണയാണ് മോര്‍ട്ടാര്‍ ഷെല്ലുകള്‍ അടക്കം ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ ആക്രമണം നടത്തിയത്. പ്രകോപനങ്ങള്‍ക്ക് തക്ക മറുപടി നല്‍കും എന്ന് ബിഎസ്എഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലും തുടര്‍ച്ചയായി പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴു പാകിസ്താന്‍ സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷവും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്പ്പ് നടത്തിയിരുന്നു. ഇന്ത്യയുടെ തിരിച്ചടിച്ചു. ഇന്നലെ രാത്രിയോടെയും ഇതിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നു. ഭീകരര്‍ക്ക് നുഴഞ്ഞു കയറാന്‍ തന്നെയാണ് ഇന്നലെയും പാകിസ്താന്‍ സൈന്യം ശ്രമിച്ചതെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ മാസം പാക്അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിന് ശേഷം നിരവധി തവണയാണ് പാകിസ്താന്‍ സൈന്യം. നിയന്ത്രണ രേഖ കടന്ന് വെടിനിര്‍ത്തല്‍ കാര്‍ ലംഘിക്കുന്നത്. ബുധനാഴ്ച രാത്രിമുതല്‍ പാകിസ്താന്‍ റേഞ്ചേഴ്‌സ് ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയിരുന്നു. ആക്രമണത്തിന്റെ മറവില്‍ ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടത്തിവിടാനായിരുന്നു ശ്രമം.എന്നാല്‍ സൈന്യം തിരിച്ചടിക്കുകയും നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

അതെ സമയം നിരന്തരമായി അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ വീണ്ടുമൊരു മിന്നലാക്രമണത്തിനു സൈന്യം ഒരുങ്ങുന്നു. അതിര്‍ത്തി കടന്നു ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനു ശേഷവും പാകിസ്ഥാന്‍ പ്രകോപനപരമായ സമീപനം തുടരുന്നതിനാലും, കഴിഞ്ഞ ദിവസങ്ങളിലെ വെടിവയ്പ്പിലുള്‍പ്പെടെ ഇന്ത്യന്‍ സൈനികര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ വീണ്ടുമൊരു മിന്നലാക്രമണം നടത്തി പാകിസ്ഥാനെ നിലയ്ക്ക് നിരത്തിനൊരുങ്ങുന്നതായാണ് വാര്‍ത്തകള്‍.

Top