കോഴിക്കോട് : അപകടകാരികളായ തെരുവ്‌നായ്ക്ക ളെ പിടിച്ച് സമൂഹത്തെ രക്ഷിക്കുക എന്ന ദൗത്യവുമായ്
ഇറങ്ങിത്തിരിച്ച ഡോ. ബോബി ചെമ്മണൂരും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷനും കഴിഞ്ഞ ദിവസം പിടിച്ച നായ്ക്ക ളെ കല്‍പ്പറ്റയിലുള്ള ഡോഗ് റിസോര്‍ട്ടില്‍ എത്തിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. ചില വ്യക്തികളുടെ പ്രതിഷേധമാണ് ഇതിനുകാരണം.
ഇതിന് പരിഹാരം കാണാന്‍ വേണ്ടി ഇന്ന് രാവിലെ കലക്‌ട്രേറ്റില്‍ പോയി എ.ഡി.എം. മായി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കോര്‍പ്പറേഷന്‍ മേയറുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്റെ സ്ഥലത്ത് നായ്ക്ക ളെ പാര്‍പ്പിക്കാന്‍ സമ്മതിച്ചെങ്കിലും താത്ക്ക ാലികമായി ഇവയെ കെ.ടി.സി. യുടെ ഉടമസ്ഥതയിലുള്ള കോമ്പൗണ്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഹൈക്കോടടതിയില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടാവുമെന്ന പ്രതീക്ഷ യോടെ കാത്തിരിക്കയാണ് ബോബി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ .ബോബി ചെമ്മണൂര്‍ തെരുവിലിറങ്ങി പിടികൂടിയ നായ്ക്കളെ കല്‍പറ്റയിലേക്കു കൊണ്ടുപോകാനായില്ല. പ്രദേശവാസികളുടെ എതിര്‍പ്പുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യം സിറ്റി പൊലീസ് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്.
തെരുവ് നായ്ക്കളെ പിടികൂടുന്നതിനിടെ ബോബി ചെമ്മണൂരിന്റെ വിരലില്‍ നായയുടെ കടിയുമേറ്റു. ബീച്ചിലും പരിസര ഭാഗങ്ങളിലുമായിരുന്നു തെരുവ് നായ്ക്കളെ പിടികൂടാന്‍ ബോബി ചെമ്മണൂരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ഇറങ്ങിയത്. 25ഓളം നായ്ക്കളെ പിടികൂടി. കല്‍പറ്റയിലേക്കു പോകുന്നതിനു മുന്നോടിയായി അദ്ദേഹം എഡിജിപി സുധേഷ്കുമാറിനെ നേരില്‍ക്കണ്ടു സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണറെ കാണാനായിരുന്നു എഡിജിപിയുടെ നിര്‍ദേശം. ഇതെ തുടര്‍ന്ന് കൂട്ടിലടച്ച തെരുവുനായ്ക്കളുമായി സംഘം കമ്മിഷണര്‍ ഓഫിസിലെത്തി.
എന്നാല്‍ പൊലീസ് സംരക്ഷണം അനുവദിക്കാന്‍ നിര്‍വാഹമില്ലെന്ന് കമ്മിഷണര്‍ ഉമ ബെഹ്റ അറിയിച്ചതോടെ മടങ്ങി. കല്‍പറ്റയിലെ തന്റെ 10 ഏക്കര്‍ സ്ഥലത്തു നായ്ക്കളെ വളര്‍ത്താനാണ് ബോബി ചെമ്മണൂര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയ 40 ഓളം നായ്ക്കളെ കല്‍പറ്റയിലേക്കു കഴിഞ്ഞ ദിവസം കൊണ്ടു പോയിരുന്നു. കൂട്ടിലടച്ചാണ് നായ്ക്കളെ കല്‍പറ്റയിലേക്കു കൊണ്ടു പോകുന്നത്.