കൊച്ചി:ഇ കൊമേഴ്‌സും ഡയറക്ടര്‍ സെല്ലിങ്ങും ഒരേ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയായ ഫിജികാര്‍ട്ട്, ബോബി ചെമ്മണൂര്‍ ഗ്രൂപ്പുമായിചേര്‍ന്ന് ദുബൈയ്ക്കു പുറമേ ഇന്ത്യയിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
മുതല്‍മുടക്കാതെ വരുമാനമുണ്ടാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബിസിനസ് അവസരം ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഫിജികാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഞങ്ങളുടെയും മറ്റു ബ്രാന്‍ഡുകളുടെതുമായി പതിനായിരത്തില്‍പ്പരം ക്വാളിറ്റിയുള്ള ഉല്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാവുന്നതാണ്. ഫിസിക്കലി ആന്റ് ഡിജിറ്റലി സെയില്‍ ചെയ്തു ലഭിക്കുന്ന ലാഭത്തിന്റെ 42% ബിസിനസ് അഫിലിയേറ്റ്‌സിന് വീതിച്ചു നല്‍കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത.
ദുബൈയിലുള്ള ആര്‍.എ.കെ ബേങ്കും ഫിജികാര്‍ഡും ടൈഅപ്പിലൂടെ ഇറക്കിയിട്ടുള്ള എ.ടി.എം കാര്‍ഡ് വഴിയാണ് യു.എ.ഇയിലെ ബിസിനസ് അഫിലിയേറ്റ്‌സിന് ലാഭം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഈ കമ്പനിയുടെ ലോഞ്ചിങ് ഒക്ടോബറില്‍ ഫുട്‌ബോള്‍ ലെജന്റ് മറഡോണ നിര്‍വഹിക്കുന്നതാണ്. 100 കോടി ഇന്‍വെസ്റ്റ് ചെയ്യുന്ന ഈ കമ്പനി ആദ്യവര്‍ഷം 300 കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. ഡോ. ബോബി ചെമ്മണൂര്‍, ജോളി ആന്റണി, അനീഷ് കെ. ജോയി എന്നിവരാണ് കമ്പനിയുടെ പ്രമോട്ടേഴ്‌സ്. ഇന്ത്യയിലെ ലോഞ്ചിന് ശേഷം മലേഷ്യയിലും യു.എസ്.എയിലുമാണ് കമ്പനിയുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.