പ്രധാനമന്ത്രി മോദി പരാമർശിച്ച രാജപ്പന് വിടുവയ്ക്കാൻ സഹായവുമായി ബോബി ചെമ്മണ്ണൂ‍ർ

കൊച്ചി:മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച എൻ എസ് രാജപ്പന് സഹായവുമായി ബോബി ചെമ്മണ്ണൂർ. രാജപ്പന് വീട് വയ്ക്കാനുള്ള സാമ്പത്തിക സഹയം ബോബി ചമ്മണ്ണൂർ നൽകി. വേമ്പനാട് കായലിന്റെ കാവലാണ് കോട്ടയം കുമരകം സ്വദേശി രാജപ്പന്‍. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന്‍ ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ്. കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം.

നടക്കാനാകില്ലെങ്കിലും തുഴഞ്ഞെങ്കിലും രാജപ്പൻ വരും. വേമ്പനാട്ട് കായലിലെ ഓളപ്പരപ്പിൽ ഒഴുകുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മാറ്റി കായലിനെ സുന്ദരിയാക്കാൻ എന്നും മുടങ്ങാതെ രാജപ്പൻ വന്നിരിക്കും. പ്രായവും പരിമിതികളും തളർത്താത്ത കോട്ടയം സ്വദേശിയായ എൻ എസ് രാജപ്പനെ മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. വാർത്തയേറെ ചർച്ചയായതിനു തൊട്ടുപിന്നാലെ ഇപ്പോൾ ബോബി ചെമ്മണ്ണൂരും വന്നിരിക്കയാണ്. പ്രശംസിക്കാന്‍ മാത്രമല്ല ഈ വരവ്, വീട് വെക്കാൻ സാമ്പത്തിക സഹായവുമായാണ് ബോബി ചെമ്മണ്ണൂർ വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബോബി ചെമ്മണ്ണൂർ ഈ സന്തോഷവാർത്ത അറിയിച്ചത്. ഒട്ടേറെപ്പേർ ബോബിയുടെ പ്രവർത്തിയെ അഭിനന്ദിക്കുകയും ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുന്നതിലുളള രാജപ്പന്റെ അർപ്പണബോധത്തെക്കുറിച്ചായിരുന്നു മൻ കി ബാത്തിൽ മോദിയുടെ പരാമർശം. എല്ലാവരും രാജപ്പനെ മാതൃകയാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

മോദി തന്നെ പ്രശംസിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് രാജപ്പനും പ്രതികരിച്ചു. പ്രധാനമന്ത്രി തന്റെ പരിപാടിയായ മൻ കി ബാത്തിലൂടെ പരാമർശിച്ചതിനെ ആദരവായി കാണുന്നു. രാജപ്പൻ പറഞ്ഞു. കെട്ടുറപ്പുളള വീടില്ലെങ്കിലും തനിക്ക് കായലിനെ സംരക്ഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് രാജപ്പനും നിറചിരിയോടെ പറയുന്നു. പരിമിതികളെ മറികടന്ന് പ്രകൃതിയെ സംരക്ഷിക്കുന്ന രാജപ്പന്റെ വിഡിയോ കുറച്ചു ദിവസങ്ങൾക്ക് മുമ്പ്യു ണൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം പങ്കുവച്ചിരുന്നു.

രാജപ്പന് മോട്ടോർ ഘടിപ്പിച്ച വള്ളം സമ്മാനിക്കാനാണ് ബോബി എത്തിയത്. എന്നാൽ വള്ളം നൽകാമെന്ന് മറ്റൊരു സംഘടന അറിയിച്ചതോടെ രാജപ്പന് വീട് വയ്ക്കാൻ സഹായം നൽകുകയായിരുന്നു. പ്രസവിച്ചപ്പോഴേ കാലുകള്‍ തളര്‍ന്നുപോയതാണ്. മറ്റ് ജോലികൾ ചെയ്യാൻ കഴിയാത്തതിനാൽ കുപ്പി പെറുക്കി വിറ്റ് ഉപജീവനം കണ്ടെത്തുകയാണ് ഇദ്ദേ​ഹം. രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വര്‍ഷമായി രാജപ്പന്‍ ചേട്ടന്‍ ഈ തൊഴില്‍ തുടങ്ങിയിട്ട്.

Top