കൊച്ചി:ബ്രിട്ടല്‍ ബോണ്‍ രോഗബാധിതരുടെ സംഗമം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.ബ്രിട്ടല്‍ ബോണ്‍(അസ്ഥി പൊടിയുന്ന രോഗം) രോഗബാധിതരുടെ ക്ഷേമത്തിനും പുനരധിവാസതതിനും വേണ്ടിയുള്ള സംഘടനയായ അമൃത വര്‍ഷിണിയുടെ വാര്‍ഷിക സംഗമം വാല്‍സല്യവര്‍ഷം 2016 -റിനാാണ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചത് . കച്ചേരിപ്പടി ആശീര്‍ഭവനില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബ്രിട്ടവല്‍ ബോണ്‍ അസുഖബാധിതരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ലോകത്തിന് മാതൃകയാണെന്ന് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍, ലതാനായര്‍, ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍, പിഎം രാജഗോപാലന്‍, ഫാദര്‍ ആന്റണി അറക്കല്‍, കെപി വിജയകുമാര്‍, സി രാജഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.