കണ്ണൂര്‍ :കണ്ണൂര്‍ സെന്റ്രല്‍ ജയിലില്‍ കരകൗശല ക്യാമ്പ് ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.ജയില്‍ അന്തേവാസികള്‍ക്ക് ശിക്ഷാകലാവധി കഴിയുമ്പോള്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍ അവരെ പ്രാപ്തരാക്കുന്നതിനായി സാമൂഹ്യ പ്രവര്‍ത്തകയും കലാകാരിയുമായ കെ.എ.സുലോചനയുടെ നേതൃത്വത്തിലാണ് ഈ ക്യാമ്പ് നടക്കുന്നത് .
തെരെഞ്ഞെടുക്കപ്പെട്ട 200 -ല്‍ അധികം അന്തേവാസികള്‍ക്കാണ് ഈ പരിശീലനം നല്‍കുന്നത് .പരിശീലനത്തിനായി എല്ലാ അസംസ്കൃത വസ്തുകളും നല്‍കുന്നത് ബോബി ചെമ്മണ്ണൂരാണ് .പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും .കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളിലെ വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം ,സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ കുടുംബാങ്ങള്‍ക്ക് ജോലി വിവാഹ ധനസഹായം എന്നിവ നല്‍കുമെന്ന് ഡോ.ബോബി ചെമ്മണ്ണുര്‍ പറഞ്ഞു.അന്തേവാസികളുടെ ഉന്നമനത്തിനായി നടത്തുന്ന തുടര്‍ പ്രവര്‍ത്തനങ്ങളിലും തന്റെ സഹകരണം ഉണ്ടാകുമെന്ന് ബോബി ചെമ്മണ്ണുര്‍ ഉറപ്പു നല്കി.