കൊട്ടാരക്കര: സ്വര്‍ണാഭരണ രംഗത്ത് 153 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യവും സ്വര്‍ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ബി.ഐ.എസ് അംഗീകാരത്തിന് പുറമെ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും ലോകത്തിലാദ്യമായി നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ കൊട്ടാരക്കര ഷോറൂം 2016 ഒക്ടോബര്‍ 24 തിങ്കള്‍ രാവിലെ 10:30ന് ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരങ്ങളായ മധുവും ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാമൂഹ്യസാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
916 സ്വര്‍ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സ്‌റ്റോക്കും സെലക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിങ് അനുഭത്തോടൊപ്പം അന്താരാഷ്ട്രനിലവാരമുള്ള ഭൗതിക സൗകര്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
കൊട്ടാരക്കരയില്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനകുടുംബങ്ങളിലെ മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള ധനസഹായം ഉദ്ഘാടന വേളയില്‍ ഡോ. ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു. ഉദ്ഘാടനം കാണാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചു. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌ക്കൊണ്ട്, കൂടാതെ ഉദ്ഘാടനമാസത്തില്‍ പര്‍ച്ചേസ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്‌സിനും മറഡോണ ഗോള്‍ഡ് പാര്‍ട്ട്ണറാകാന്‍ അവസരമുണ്ട്.
മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ക്ക് മറഡോണയ്‌ക്കൊപ്പം ഡിന്നര്‍, യൂറോപ്പ് ട്രിപ്പ്, ഡയമണ്ട് നെക്ലേസ്, ഐഫോണ്‍, ഗോള്‍ഡ് നെക്ലേസ്, മറഡോണ ഗോള്‍ഡ് കോയിന്‍, വാഹനത്തില്‍ സൗജന്യമായി പെട്രോളോ ഡീസലോ നിറയ്ക്കുവാനുള്ള അവസരം എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.
കൂടാതെ പലിശരഹിത സ്വര്‍ണ്ണവായ്പ ലഭിക്കുന്നതിന് മുന്‍ഗണനയുണ്ട്. സ്വന്തമായി ആഭരണ നിര്‍മ്മാണശാലകള്‍ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണാഭരണങ്ങള്‍ ചെമ്മണ്ണൂര്‍ നിന്നും എല്ലാകാലവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.വിവാഹ പാര്‍ട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യം വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണൂര്‍ പറഞ്ഞു.