നേരത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായിമാറിയ തമിഴ് നടന് ബോബി സിംഹയും നടി രശ്മി മേനോനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.
അടുത്തിടെ ഇരുവരും നായികാ നായകന്മാരായി അഭിനയിച്ച ഉറുമീന്‍ എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. ഈ ചിത്രമാണ് ഇരുവരുടെയും പ്രണയത്തിന് ചുക്കാന്‍ പിടിച്ചത്.
ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ ബോബി സിംഹ മലയാളികര്‍ക്ക് ഏറെ പരിചിതനാണ്. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത നേരത്തില്‍ വട്ടിരാജയായും ഒരു വടക്കന്‍ സെല്‍ഫിയുടെ ക്ലൈമാക്സില്‍ പ്രത്യക്ഷപ്പെടുന്ന അതിഥി താരമായും ബോബി സിംഹ തിളങ്ങിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്സിന്റെ തമിഴ് പതിപ്പാണ് ബോബിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.