ആരാധികമാരുടെ കടന്നുകയറ്റം ,സഹികെട്ട് വിവാഹിതന്‍ പോസ്റ്റിട്ടു.. ഞാന്‍ വിവാഹിതനാണ് ‘എന്നെ വെറുതെ വിടൂ!

കൃഷ്ണനേപ്പോലെ ആരാധികമാര്‍ ..സഹികെട്ട വിവാഹിതന്‍ പോസ്റ്റിട്ടും ഞാന്‍ വിവാഹിതനാണ്…എന്നെ വെറുതെ വിടൂ!സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധികമാരുടെ ശല്യം സഹിക്കവയ്യാതെ ഭര്‍ത്താവു ചെയ്തതെന്താണെന്നോ? ഞാന്‍ വിവാഹിതനാണ് എന്നെ ശല്യം ചെയ്യരുതെന്നു പറഞ്ഞ് ഒരു വിഡിയോ പോസ്റ്റു തന്നെയിട്ടു. അലബാമയിലെ ബോബി വെസണ്‍ എന്ന യുവാവാണ് തനിക്കു കൂമ്പാരം പോലെ വരുന്ന സ്വകാര്യ സന്ദേശങ്ങള്‍ നിര്‍ത്തലാക്കാന്‍ ഭാര്യ റയെനയുടെ കത്തിമുനത്തുമ്പിനു മുന്നില്‍ നിന്നു, തന്നെ ശല്യം ചെയ്യരുതെന്ന് ആരാധികമാരോട് അപേക്ഷിക്കുന്നത്. ഭാര്യയുടെ കത്തിമുനയുടെ ഭീഷണിത്തുമ്പില്‍ ചെയ്തതാണെങ്കിലും വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

ഭാര്യയെ ഇത്രത്തോളം സ്നേഹിക്കുന്നൊരു ഭര്‍ത്താവുണ്ടാകുമോ? നഴ്സു കൂടിയായ ഭാര്യയുടെ സമാധാനത്തിനാണ് ബോബി ഇത്തരത്തിലൊരു വിഡിയോ പോസ്റ്റു ചെയ്തത്. താന്‍ ഭാര്യയെ അതിയായി സ്നേഹിക്കുന്നുണ്ടെന്നും അതിനാല്‍ തനിക്കു സ്വകാര്യ സന്ദേശങ്ങള്‍ അയക്കുന്നതു നിര്‍ത്തണമെന്നുമാണ് ബോബി വിഡിയോയിലൂടെ പറയുന്നത്. ഞാന്‍ വിവാഹിതനാണ്, എനിക്കൊരു ഭാര്യയും മകനുമുണ്ട്. അവളെ വേദനിപ്പിക്കുന്ന ഒന്നും താന്‍ ചെയ്യില്ല. താന്‍ ആ സന്ദേശങ്ങള്‍ ഒന്നുപോലും വായിച്ചിട്ടില്ലെന്നും ‌അവ നോക്കിയിട്ടു പോലുമില്ലെന്നും പറയുന്നു ബോബി. ബോബി പറഞ്ഞു നിര്‍ത്തുന്നതോടെ ചിരിയോടെ കത്തിപിടിച്ചു നില്‍ക്കുന്ന ഭാര്യയിലേക്കു വിഡിയോ നീങ്ങുന്നു. ഗുഡ് ബോയ് എന്നു പറഞ്ഞ് റയെന കവിളില്‍ ഉമ്മ വെക്കുന്നതോടെ വിഡിയോ അവസാനിക്കുന്നു. ഒരു സംശയവുമില്ല ഇതോടെ കക്ഷിക്ക് ആരാധികമാരുടെ എണ്ണം കൂടിയിട്ടേയുണ്ടാകൂ, ഭാര്യയെ ഇത്രത്തോളം സ്നേഹിച്ച ഭര്‍ത്താവിപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരമാണ്.വിവാഹിതനായിട്ടും ആരാധികമാരുടെ എ​ണ്ണം കൂടുന്നതു ഭര്‍ത്താക്കന്മാര്‍ക്കു ചിലപ്പോള്‍ സുഖമുള്ള കാര്യമായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top