ബോബി സിംഹയും രശ്മി മേനോനും ഇന്ന് വിവാഹിതരാകുന്നു; തിരുപ്പതിയില്‍ വന്‍ വിവാഹാഘോഷം

ചെന്നൈ: തമിഴ് സിനിമാ താരങ്ങളായ ബോബി സിംഹയും രശ്മി മേനോനും ഇന്ന് വിവാഹിതരാകുന്നു. ഹിന്ദു ആചാരപ്രകാരം തിരുപ്പതിയിലാണ് വിവാഹച്ചടങ്ങുകള്‍. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്ന് സിദ്ധാര്‍ഥും കരുണാകരനും ചടങ്ങിനെത്തുമെന്ന് അറിയുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം സംഘടിപ്പിക്കുന്ന റിസപ്ഷന്‍ വിപുലമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ സിനിമാ രംഗത്തുനിന്നുള്ള കൂടുതല്‍ പേര്‍ പങ്കെടുക്കും.

വീട്ടുകാരുടെ സമ്മതത്തോടെ നടക്കുന്ന പ്രണയ വിവാഹമാണ് ഇത്. കഴിഞ്ഞ നവംബര്‍ 8നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹത്തിന് ശേഷവും അഭിനയജീവിതം സജീവമായിത്തന്നെ തുടരാനാണ് ഇരുവരുടെയും തീരുമാനം. ‘വല്ലവനുക്കും വല്ലവന്‍’ എന്ന ചിത്രത്തിന്റെ അടുത്ത ആഴ്ച ആരംഭിക്കുന്ന ചിത്രീകരണത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ബോബി സിംഹ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോ 2, പാമ്പു സട്ടൈ, മെട്രോ തുടങ്ങി നിരവധി പ്രോജക്ടുകളുമായും ബോബി കരാറായിട്ടുണ്ട്. രശ്മി മേനോനും തന്റെ സിനിമാ തിരക്കുകളിലാണ്. ‘ഹൈദരാബാദ് ലൗസ്‌റ്റോറി’യാണ് രശ്മിയുടെ പുറത്തുവരാനുള്ള ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഉറുമീനി’ല്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Top