കണ്ണട ലെന്‍സ് നിര്‍മ്മാണരംഗത്തേക്ക് ബോചെ

തൃശൂര്‍: കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ. ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്‌സ്. ലെന്‍സിന്റെ മാനുഫാക്ചറിങ് യൂണിറ്റ്, സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 10.30 ന് ബോചെ ഉദ്ഘാടനം ചെയ്യുന്നു. സിനിമാതാരം മാളവിക സി. മേനോന്‍ മുഖ്യാതിഥിയാകും.

ബോചെ ലെന്‍സിന്റെ വിശാലമായ ഒഫ്താല്‍മിക് മാനുഫാക്ചറിങ് യൂണിറ്റ് തൃശൂര്‍ ചിറ്റിശ്ശേരിയിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിര്‍മ്മിത ബുദ്ധിയുടെയും ഡിജിറ്റല്‍ ഫ്രീഫോം ടെക്‌നോളജിയുടെയും സഹായത്തോടെ അമേരിക്കന്‍ ലെന്‍സ് കട്ടിങ് മെഷീന്‍, സ്വിസ് നിര്‍മ്മിത കോട്ടിങ് മെഷീന്‍ എന്നിങ്ങനെ അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ലെന്‍സുകളുടെ നിര്‍മ്മാണം. ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര വിപണിയിലും ഇനിമുതല്‍ ബോചെ ലെന്‍സുകള്‍ ലഭ്യമാകുമെന്ന് ബോചെ അറിയിച്ചു.

Top