കാണാതായ സുഖോയ് വിമാനത്തിലെ മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ കണ്ടെത്തിയത് അരുണാചല്‍ അതിര്‍ത്തിയില്‍ നിന്ന്

തേസ്പൂര്‍:പരിശീലനപ്പറക്കിലിനിടെ കാണാതായ വ്യോമസേനയുടെ സുഖോയ്30 വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി അച്ചുദേവ്(25), ഉത്തര്‍പ്രദേശ് സ്വദേശിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ദിവേഷ് പങ്കജ് എന്നിവരാണ് മരിച്ചത്. അരുണാചല്‍ അതിര്‍ത്തിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. പരിശീലന പറക്കലിനിടെ ഈ മാസം 23നാണ് വിമാനം കാണാതായത്.

ഇന്നലെ വൈകീട്ടാണ് തെരച്ചിലിനിടെ പൈലറ്റുമാരുടെ ശരീരാവിശ്ഷ്ടങ്ങള്‍, പഴ്‌സ് എന്നിവ കണ്ടെത്തിയത്. ശരീരാവശിഷ്ടങ്ങള്‍ പരിശോധനക്കായി പൂണെയിലേക്ക് അയക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകനെ കണ്ടെത്തും വരെ തിരച്ചില്‍ തുടരണമെന്നാണ് അച്ചുത് ദേവിന്റെ മാതാപിതാക്കള്‍ വ്യേമസേനാ അധികൃതരോട് ഇന്നലെ ആവശ്യപ്പെട്ടിരിന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. വിമാനം കത്തിയമരുകയായിരുന്നുവെന്നും ഇജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് വ്യോമ സേനാ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്. അച്ചുതിനൊപ്പം ഉണ്ടായിരുന്ന പൈലറ്റിന്റെ രക്തംപുരണ്ട ഒരു ഷൂസും അച്ചുദേവിന്റെ പഴ്സും ലഭിച്ചിട്ടുണ്ടെന്നും സൈന്യം കുടുംബത്തെ അറിയിച്ചിരുന്നു.

എന്നാല്‍, ഇജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നും തെരച്ചില്‍ അവസാനിപ്പിക്കരുതെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് വനത്തില്‍ തെരച്ചില്‍ നടത്തണമെന്നും ഐ.എസ്.ആര്‍ഒ.യിലെ മുന്‍ ശാസ്ത്രജ്ഞന്‍ കൂടിയായ അച്ചുത് ദേവിന്റെ പിതാവ് അഭ്യര്‍ഥിച്ചിരുന്നു.

Top