ജനീവ: ഒരുമിച്ച് ജീവിച്ചതിലും അധികം കാലം മരണത്തിലായിരുന്നു അവര്‍ ഒന്നുചേര്‍ന്നത്. മഞ്ഞില്‍ മൂടിയ അവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ചായിരുന്നു. 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേഡോവ് മലനിരകളില്‍ മേഞ്ഞു നടക്കുന്ന പശുക്കളെ കറക്കാനായി പോയ മാര്‍സിലിന്‍ ഡുമൊലിന്റെയും ഭാര്യയായ ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങളാണ് തെക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മഞ്ഞുമൂടിയ ഡിയാബ്ലിററ്റ്‌സ് മലനിരയില്‍ കണ്ടെത്തിയത്. 8,530 അടി ഉയരത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. പശുവിനെ മേക്കാനായി പോയ മാര്‍സലിന്‍ഫ്രാന്‍സിന്‍ ദമ്പതികളെ കാണാതാവുകയായിരുന്നു. ഇരുവരും മഞ്ഞ് പാളികള്‍ക്കിടയിലെ വിള്ളലില്‍ വീണ് പോയതാണെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ മാര്‍സലിന്‍ഫ്രാന്‍സിന്‍ ദമ്പതികളുടേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. സ്‌കൈ ലിഫ്റ്റ് കമ്പനിയിലെ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ലഭിച്ച ബുക്കും ബാഗും വാച്ചും ഫോറന്‍സിക് പരിശോധനക്കായി അയച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തിലുണ്ടായിരുന്നത്. കര്‍ഷകരായ ദമ്പതിമാരുടെ ഏഴ് മക്കളും അച്ഛനമ്മമാരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയത്. ദമ്പതികളെ കാണാതായതിനെ തുടര്‍ന്ന് എട്ട് മക്കളെയും ഓരോ കുടുംബം ദത്തെടുത്തിരുന്നു. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായി യാതൊരു ബന്ധങ്ങളുമില്ല. മക്കളില്‍ ഏറ്റവും ഇളയവള്‍ ഉഡ്രി ഡുമോലിന് ഇപ്പോള്‍ 79 വയസ് പ്രായമുണ്ട്.സഹോദരങ്ങളെ കണ്ടെത്തി അച്ഛനമ്മമാരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് ഡുമോലിന്‍ പറഞ്ഞു.