മുംബൈ: ഈ വര്‍ഷത്തിന്റെ അവസാനത്തില്‍ താരയുദ്ധത്തിനു തീയറ്ററുകള്‍ വേദിയാകുന്നു. കലക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു പായുന്ന തീയറ്റര്‍ പോരാട്ടത്തില്‍ ആദ്യ ആഴ്ചയില്‍ മുന്നിലെത്തിയ് ബോളിവുഡിന്റെ സ്വന്തം കിങ് ഖാന്‍ തന്നെയാണ്. ആദ്യത്തെ ആഴ്ച അവസാനിക്കുമ്പോള്‍ കിങ് ഖാന്റെ ദില്‍വാലെ 65.09 കോടി രൂപയാണ് തീയറ്ററുകളില്‍ നിന്നു വാരിയിരിക്കുന്നത്. നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 145 കോടി രൂപയെന്ന റെക്കോര്‍ഡ് കണക്കിലേയ്ക്കു ദില്‍വാലേ ആദ്യആഴ്ച പൂര്‍ത്തിയാകുമ്പോഴേയ്ക്കും കുതിക്കുമെന്നു ഉറപ്പായിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം തീയറ്ററുകളില്‍ എത്തിയ ദില്‍വാലെ ആദ്യത്തെ ഷോയിലൂടെ മാത്രം സ്വന്തമാക്കിയത് 27 കോടി രൂപയാണ്. ഞായറാഴ്ച വൈകുന്നേരം ആദ്യ മൂന്നു ദിവസത്തെ കണക്കു പരിശോധിച്ചപ്പോള്‍ കണ്ടത് ഞെ്ട്ടിക്കുന്ന കണക്കുകളാണ്. 65.09 കോടി രൂപയാണ് ഞായറാഴ്ചത്തെ കണക്കു പൂര്‍ത്തിയാക്കുമ്പോള്‍ കിട്ടുന്നത്. സഞ്ജയ് ലീലാ ബന്‍സാരിയുടെ ബാജിറാവോ മസ്താനിയുടെ ആദ്യ മൂന്നു ദിവസത്തെ കണക്കുകള്‍ ദില്‍വാലെയുടെ തൊട്ടു താഴെ തന്നെ നില്‍ക്കുന്നതാണ്. 46.77 കോടി രൂപയാണ് ആദ്യത്തെ മൂന്നു ദിവസം കൊണ്ട് ബാജിറാവോ സ്വന്തമാക്കിയിരിക്കുന്നത്. ഈ ആഴ്ച അവസാനിക്കുന്നതോടെ 90 കോടി രൂപ നിര്‍മാതാവിന്റെ പോക്കറ്റില്‍ സിനിമ എത്തിക്കും എന്നു തന്നെയാണ് സൂചനകള്‍.
ദില്‍വാലേ റിലീസ് ചെയ്ത വെള്ളിയാഴ്ച മാത്രം 21 കോടിയും, ശനിയാഴ്ച 20.09 കോടിയും, ഞായറാഴ്ച 24 കോടിയുമാണ് ശേഖരിച്ചത്. ഞായറാഴ്ച പുറത്തു വന്ന കണക്കുകള്‍ രാജ്യത്തെ ഏറ്റവും വലിയ റെക്കോര്‍ഡ് വളര്‍ച്ചയാണ് ദില്‍വാലേ ശേഖരിച്ചിരിക്കുന്നത്. റിലീസ് ചെയ്ത വെള്ളിയാഴ്ച ബാജിറാവു മസ്താനി 12.80 കോടി മാത്രമാണ് കലക്ട് ചെയ്തിരുന്നത്. എന്നാല്‍, മൗത്ത് പബ്ലിസിറ്റിയിലൂടെ കുതിച്ചു കയറിയ ചിത്രം ശനിയാഴ്ച 15.52 കോടിയില്‍ എത്തി. ഞായറാഴ്ച എത്തിയതോടെ 18.45 കോടിയില്‍ എത്തിയാണ് ചിത്രത്തിന്റെ കലക്ക്ഷന്‍ നിന്നത്.