നാടിനെ നടുക്കിയ സ്‌ഫോടനത്തില്‍ പതിമൂന്നുകാരിക്ക് ഗുരുതര പരിക്ക്; ഇരുനില വീട് പൂര്‍ണ്ണമായി തകര്‍ന്നു; നിരവധി വീടുകള്‍ പൊളിഞ്ഞു

കണ്ണൂര്‍: കണ്ണൂരിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ പതിമൂന്ന് കാരിക്ക് ഗുരുതര പരിക്ക്. പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലാണ് വന്‍ സ്‌ഫോടനം നടന്നത്. അലവില്‍ പന്ന്യേന്‍പാറ ചീക്കാട്ടുപീടിക സ്വദേശി അനൂപ് മൂന്നുവര്‍ഷമായി വാടകക്ക് താമസിക്കുന്ന വീട് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടിനകത്തുണ്ടായിരുന്ന അനൂപിന്റെ മകള്‍ ഹിബ (13) യെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്ന വീടിന് സമീപത്തെ നിരവധി വീടുകളും സ്‌ഫോടനത്തില്‍ ഭാഗികമായി തകര്‍ന്നു. അനൂപിന്റെ വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് സംശയം.

kannur-blast
വ്യാഴാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. ഈ സമയം ഹിബ മാത്രമേ വീട്ടിനകത്ത് ഉണ്ടായിരുന്നുള്ളൂ. മാതാവ് റാഹില വീടിനു പുറത്തായിരുന്നു. അനൂപും വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്‌ഫോടനത്തില്‍ വീടിന്റെ ചെങ്കല്ല് 10 മീറ്റര്‍ ദൂരെവരെ തെറിച്ചുവീണു. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി നിലച്ചിരുന്നു. വീടിനടിയിലായ കാറില്‍ പൊട്ടാത്ത സ്‌ഫോടക വസ്തുകളുള്ളതായി പൊലീസ് അറിയിച്ചു.നിര്‍ത്തിയിട്ട കാറിലാണ് സ്‌ഫോടനം നടന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യാമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രങ്ങള്‍ക്ക് കടപ്പാട് മാധ്യമം

 

Top