പാകിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം; കറാച്ചിയില്‍ 80 മരണം

കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സൂഫി ആരാധനാലയത്തില്‍ ചാവേര്‍ ബോംബ് സ്‌ഫോടനംനടന്നു. 80 പേര്‍ മരിച്ചതായി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. സെഹ്വാന്‍ നഗരത്തിലെ ലാല്‍ ഷബാസ് ഖലന്ദര്‍ സൂഫി ദേവാലയത്തിലാണു സ്‌ഫോടനം ഉണ്ടായത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഒരാഴ്ചയ്ക്കുള്ളില്‍ പാക്കിസ്ഥാനെ നടുക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. പള്ളിക്കകത്ത് നൂറുകണക്കിനു വിശ്വാസികള്‍ ഉണ്ടായിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 40 – 50 കിലോറ്ററുകള്‍ അകലെയാണ് ആശുപത്രികള്‍ എന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ആംബുലന്‍സുകളും കുറവാണ്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഭാഗത്താണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top