കോഴിക്കോട് : ബിജെപി നാഷണല്‍ കൗണ്‌സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം വന്നിരുന്നതായി പോലീസ്. ഗള്‍ഫില്‍ നിന്ന് കോയമ്പത്തൂര്‍ സ്വദേശിയായ ഒരാളുടെ സിം ഉപയോഗിച്ചാണ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്ക് ബോംബ് ഭീഷണിയുണ്ടായ സംഭവത്തില്‍ പോലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ഊര്‍ജ്ജിതമാക്കി.
24 നാണ് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളന സ്ഥലത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് ആയിരുന്നു നടക്കാവ് സ്‌റ്റേഷനിലെ ഫോണിലേയ്ക്ക് എത്തിയ സന്ദേശം. ഇതോടെ പോലീസ് ബോംബ് സ്‌ക്വാഡും കേന്ദ്ര സുരക്ഷാ ഏജന്‍സികളും കോഴിക്കോട് നഗരമാകെ അരിച്ചുപെറുക്കി.എന്നാല്‍, സന്ദേശത്തെ തുടര്‍ന്ന് ബീച്ചിലും സ്വപ്ന നഗരിയിലെ സമ്മേളന സ്ഥലത്തും സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടതതിയെങ്കിലും ഒന്നു കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഭീഷണി വ്യാജമെന്ന് തെളിഞ്ഞത്.
ബിജെപി നാഷണല്‍ കൗണ്‌സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം വന്നിരുന്നതായി പോലീസ്. ബിജെപി നാഷണല്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന വേളയില്‍ പ്രധാന മന്ത്രിയെ വധിക്കുമെന്നാണ് ഭീഷണി മുഴക്കിയതെന്ന് പോലീസ് അറിയിച്ചു. ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍ സന്ദേശം ഗള്‍ഫില്‍ നിന്നാണെന്നു വന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.