മുംബൈ: ദക്ഷിണ മുംബൈയില്‍നിന്ന് 80 നോട്ടിക്കല്‍ മൈല്‍ അകലെ ഹെലികോപ്ടര്‍ തകര്‍ന്ന് മലയാളി ഉള്‍പ്പെടെ രണ്ട് പൈലറ്റുമാരെ കാണാതായി. ഒ.എന്‍.ജി.സിക്കു വേണ്ടി സര്‍വീസ് നടത്തിയിരുന്ന ഹെലികോപ്ടറാണു തകര്‍ന്നത്. മുംബൈ ഹൈ സൗത്ത് എണ്ണപ്പാടത്തേക്കു ജീവനക്കാരെ എത്തിക്കുന്നതായിയിരുന്നു ഹെലികോപ്ടറിന്റെ ദൗത്യം. അപകട സമയത്ത് പൈലറ്റുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകട കാരണം അറിയില്ലെന്നു ഒ.എന്‍.ജി.സി. ഡയറക്ടര്‍ ടി.കെ. സെന്‍ഗുപ്ത അറിയിച്ചു.