ആ ബോംബ് പതിച്ചിരുന്നുവെങ്കില്‍ ഇന്ത്യയുറെ അവസ്ഥ മറ്റൊന്നായേനെ

ന്യൂഡല്‍ഹി: 1999 ജൂണ്‍ 24, രാവിലെ 8.45ന് വ്യോമസേനയുടെ പൈലറ്റ് ആ ബോംബ് വര്‍ഷിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ത്യയുടേയും പാകിസ്ഥാന്റേയും ഇന്നത്തെ സ്ഥിതി മറ്റൊന്നായേനെ എന്ന് വെളിപ്പെടുത്തല്‍. കാരണം, കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് ബോംബിട്ട് തകര്‍ക്കാന്‍ ലക്ഷ്യമിട്ട സൈനിക താവളത്തില്‍ അന്നത്തെ പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ഉണ്ടായിരുന്നു. അവസാന നിമിഷത്തെ നിര്‍ദേശത്തില്‍ പൈലറ്റ് ശ്രമത്തില്‍ നിന്നും പിന്‍തിരിഞ്ഞതോടെ ഒഴിവായത് ഒരു ആണവയുദ്ധത്തിനുള്ള സാദ്ധ്യതയായിരുന്നു എന്നും വെളിപ്പെടുത്തല്‍.
ഇരുവരും കൊല്ലപ്പെടാനുള്ള സാധ്യതയാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കുനേരെ ഉണ്ടാകുമായിരുന്ന ആക്രമണം വഴിമാറിയതിലൂടെ ആണവ ശക്തികളായ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിടയുള്ള വലിയൊരു യുദ്ധമാണ് ഒഴിവായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

1999 ജൂണ്‍ 24നായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ ‘ജാഗ്വര്‍’ വിമാനം, കാര്‍ഗില്‍ യുദ്ധ സമയത്തെ പാകിസ്ഥാന്റെ പ്രധാന സൈനിക താവളമായിരുന്ന ഗുല്‍താരി ആക്രമിക്കാന്‍ ലക്ഷ്യമിട്ടത്. പദ്ധതിയനുസരിച്ച്‌ ജാഗ്വറിലെ ലേസര്‍ അധിഷ്ഠിത സംവിധാനം ഉപയോഗിച്ച്‌ സൈനിക താവളം ലക്ഷ്യമിടുകയും, ബോംബ് വര്‍ഷിക്കുന്നതിന് തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ സൈനിക താവളത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കാത്തതിനാല്‍ ബോംബ് ആക്രമണം നടത്തേണ്ടതില്ലെന്ന് വ്യോമസേനാ കമാന്‍ഡര്‍ പൈലറ്റിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫും സൈനിക മേധാവി പര്‍വെസ് മുഷറഫും ആ സമയം സൈനിക കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാര്യം അറിയാതെയായിരുന്നു സൈനിക താവളം തകര്‍ക്കാന്‍ പൈലറ്റ് ഒരുങ്ങിയത്. എന്നാല്‍ വ്യോമതാവളം തകര്‍ക്കാനുള്ള നീക്കം അവസാന നിമിഷം ഉപേക്ഷിച്ചതിലൂടെ, ഇരുവരും കൊല്ലപ്പെടാനുള്ള സാദ്ധ്യതയാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പാക് പ്രധാനമന്ത്രിക്കും സൈനിക മേധിവിക്കും നേരെ ഉണ്ടാകുമായിരുന്ന ആക്രമണം വഴിമാറിയതിലൂടെ ആണവ ശക്തികളായ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിടയുള്ള വലിയൊരു യുദ്ധമാണ് ഒഴിവായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Top