സംസ്ഥാന ജീവനക്കാരുടെ ബോണസ് നാലായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ച് മന്ത്രിസഭ തീരുമാനം; പെന്‍ഷന്‍കാര്‍ക്ക് ഉത്സവബത്തയായി 1000 രൂപ

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം. ബോണസ് ലഭിക്കുന്നതിനുളള ശമ്പളപരിധി പുതുക്കിയ സ്‌കെയിലില്‍ 22,000 രൂപയില്‍ നിന്ന് 24,000 രൂപയായും പഴയ സ്‌കെയിലില്‍ 21,000 രൂപയില്‍നിന്ന് 23,000 രൂപയായും വര്‍ദ്ധിപ്പിക്കും. ബോണസ് ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 3,500 രൂപയില്‍നിന്നും 4,000 രൂപയായി ഉയര്‍ത്തി. ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് നല്‍കുന്ന ഉത്സവബത്ത 2400 രൂപയില്‍നിന്ന് 2,750 രൂപയായി ഉയര്‍ത്തി. എല്ലാവിഭാഗത്തില്‍പ്പെട്ട പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ നല്‍കും.

1,000 രൂപയ്ക്കും 1,200 രൂപയ്ക്കുമിടയില്‍ കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ചിരുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 100 രൂപ അധികം നല്‍കും. എക്‌സ്‌ഗ്രേഷ്യാ കുടുംബ പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ ഉത്സവബത്ത നല്‍കും. ഇതുവരെ ഈ വിഭാഗത്തിലുളളവര്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top