![](https://dailyindianherald.com/wp-content/uploads/2018/05/supreme-court-BOPPAYYA.jpg)
ബെംഗളൂരു: വിരാജ് പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യ കർണാടക പ്രോ–ടെം സ്പീക്കറായി തുടരും. നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. മുതിർന്ന അംഗത്തെ സ്പീക്കറാക്കുന്നത് കീഴ്‌വഴക്കമാണ്, നിയമമല്ല. നിയമാകാത്തിടത്തോളം വിഷയത്തിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. വാദം തുടരുന്നതിടെ ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കിൽ നോട്ടിസ് നൽകേണ്ടിവരും. അങ്ങനെയായാൽ വിശ്വാസ വോട്ടെടുപ്പ്് നീട്ടേണ്ടിവരുമെന്ന് കോടതിയുടെ മുന്നറിയിപ്പു നൽകിയിരുന്നു. ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്ഡെ, അശോക് ഭൂഷൺ എന്നിവർ പ്രത്യേക ബഞ്ചാണ് ഹർജി പരിഗണിച്ചത്.എന്നാല്‍ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തിന്റെ ആവശ്യങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഇതോടെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും പിന്‍വലിക്കുകയായിരുന്നു.
സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ തന്നെ പ്രോടേം സ്‌പീക്കറായി നിയമിക്കണമെന്ന് കപില്‍ സിബല്‍ വാദിച്ചുവെങ്കിലും അങ്ങനെ അല്ലാത്ത ചരിത്രവും ഉണ്ടല്ലോയെന്ന് ജസ്റ്റിസ് എ.കെ സിക്രി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗമെന്നത് കീഴ്‍വഴക്കമാണ്. നിയമമല്ല. മുതിര്‍ന്ന അംഗത്തെ തന്നെ പരിഗണിക്കണമെന്നില്ലെന്ന് കോടതി നിലപാടെടുത്തതോടെ ബൊപ്പയ്യയുടെ പൂര്‍വ്വകാല ഇടപെടലുകള്‍ കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗം എന്നു പറയുന്നത് പ്രായത്തില്‍ മുതിര്‍ന്നയാള്‍ എന്നല്ലെന്നും മറിച്ച് സഭയിലെ അയാളുടെ പരിചയം മുന്‍നിര്‍ത്തിയാകണമെന്നും സിങ്‍വി വാദിച്ചു. തുടര്‍ന്ന് ബൊപ്പയ്യയുടെ കളങ്കിത പ്രതിച്ഛായ ഉയര്‍ത്തിയാണ് വാദങ്ങള്‍ നിരത്തിയത്. ഓപ്പറേഷന്‍ ലോട്ടസ് എന്ന പേരില്‍ മുന്‍പു് ബിജെപിക്ക് അധികാരം ഉറപ്പിക്കാന്‍ ബൊപ്പയ്യ നടത്തിയ വഴിവിട്ട നീക്കങ്ങളെക്കുറിച്ചും അഭിഭാഷകര്‍ പരാമര്‍ശിച്ചു. നേരത്തെ അദ്ദേഹത്തിനെതിരെ കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമര്‍ശങ്ങളും സിബല്‍ കോടതിയില്‍ വാദിച്ചു.
ഇതോടെ ഒരാളുടെ സത്യസന്ധതയും വിശ്വാസ്യതയും ചോദ്യം ചെയ്യുമ്പോള്‍ അയാളുടെ ഭാഗം കൂടി കേള്‍ക്കാതെ വിധി പറയാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. ബൊപ്പയ്യക്ക് നോട്ടീസ് അയച്ച് അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കണം. അങ്ങനെയങ്കില്‍ വിശ്വാസ വോട്ടെടുപ്പ് മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചു. എന്നാല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞക്ക് ബൊപ്പയ്യ തന്നെ അധ്യക്ഷനായിക്കൊള്ളട്ടെയെന്നും വിശ്വാസ വോട്ടെടുപ്പിന് മറ്റൊരാള്‍ വേണമെന്നും കപില്‍ സിബല്‍ വാദിച്ചു. ബൊപ്പയ്യയുടെ ഭാഗം കേള്‍ക്കാതെ അദ്ദേഹത്തിനെതിരെ വിധി പറയാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ജഡ്ജിമാര്‍ ഉറച്ച നിലപാടെടുത്തതോടെ നടപടികള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണമെന്നതടക്കമുള്ള മറ്റ് ആവശ്യങ്ങളിലേക്ക് അഭിഭാഷകര്‍ കടന്നു.
നിയമസഭാ നടപടികള്‍ ലോക്കല്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യാമെന്ന് കര്‍ണ്ണാടകയുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതുപോരെന്നും എല്ലാ ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യന്‍ അനുവദിക്കണമെന്ന വാദം കപില്‍ സിബലും മനു അഭിഷേത് സിങ്‍വിയും ഉയര്‍ത്തി. ഇതില്‍ അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. നടപടികള്‍ എല്ലാ ചാനലുകള്‍ക്കും തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് കോടതി ഉത്തരവിട്ടു. നടപടികള്‍ റെക്കോര്‍ഡ് ചെയ്യാന്‍ നിയമസഭാ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കാകി. വിശ്വാസ വോട്ടെടുപ്പും സത്യപ്രതിജ്ഞയും അല്ലാതെ മറ്റ് ഒരു നടപടിയും ഇന്ന് സഭയില്‍ നടത്തരുതെന്നും ഉത്തരവ് നല്‍കിയിട്ടുണ്ട്.
അതിനിടെ, വിധാൻ സൗധയിൽ കെ.ജി.ബൊപ്പയ്യയുടെ മുൻപിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി. എല്ലാ എംഎൽഎമാരും ഒപ്പമുണ്ടെന്നും വിശ്വാസവോട്ടെടുപ്പിൽ ജയിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. ഇന്നത്തെ ദിവസം തനിക്കു അത്ര പ്രധാനപ്പെട്ടതല്ല. ഇതിലും പ്രധാന്യമേറിയ ദിവസങ്ങൾ ഭാവിയില്‍ വരാനിരിക്കുന്നേയുള്ളൂ. നാലു മണിവരെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമിക്കും. എല്ലാ എംഎൽഎമാരും ഒന്നിച്ചാണ്. ആരും മറുകണ്ടം ചാടില്ല. ഞങ്ങളുടെ എംഎൽഎമാർ ആരും തന്നെ പിടിയിലാക്കപ്പെട്ടിട്ടില്ല. താനും സിദ്ധരാമയ്യയും ഒന്നിച്ചു മുന്നോട്ടു പോകുമെന്നും കുമാരസ്വാമി പറഞ്ഞു. എന്നാൽ കോൺഗ്രസിലെ 14 എംഎൽഎമാർ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നും റിപ്പോർട്ടുണ്ട്.