ഉണക്കമീന്‍ കച്ചവടത്തില്‍ നിന്ന് സിദ്ധനായി മാറിയ ഹൈദ്രോസിന്റെ കഥ; ഊതി നല്‍കിയ വെളളം വിറ്റ് കോടീശ്വരനായി; ഗാനമേളകളില്‍ സ്ത്രീകളെ കെട്ടിപിടച്ചതോടെ നാട്ടുകാര്‍ കൈവച്ചു

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിക്കാന്‍ ഉപദേശം നല്‍കിയ തങ്ങുളപ്പയ്‌ക്കെതിരെ പ്രതിഷേധം വ്യപകമാകുന്നു. ഉണക്കമീന്‍ കച്ചവടം നടത്തിയും സൈക്കിള്‍ റിപ്പയറിങ്ങ് നടത്തിയുമൊക്കെ ഉപജീവ മാര്‍ഗം കണ്ടെത്തിയ ഹൈദ്രാസ് സിദ്ധന്റെ വേഷത്തിലേയ്ക്ക് മാറിയതോടെ കോടികളായി ആസ്തി. സന്തോഷ് മാധവന്റെ വിവാദകാലത്ത് ആശ്രമത്തിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇവിടം താല്‍ക്കാലികമായി അടച്ചിരുന്നു. പൊലീസ് അന്വേഷം നടത്തിയെങ്കിലും തങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ തക്കകാര്യങ്ങളൊന്നും കണ്ടത്താനായിട്ടില്ല. അതേസമയം ഏതൊരു ആള്‍ദൈവത്തെയുംപോലെ കൃത്യമായ ക്രിമനല്‍ പശ്ചാത്തലം ഇയാള്‍ക്കുമുണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.

അതേസമയം സര്‍വമത ഐക്യം എന്നൊക്കെ പറഞ്ഞ് തട്ടിപ്പുനടത്തുന്ന വിരുതനാണ് ഹൈദ്രോസ് തങ്ങളെന്നാണ് നാട്ടുകാരില്‍ ചിലരുടെ ആക്ഷേപം. ഇസ്ലാമിലെ റെബല്‍ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന് യാഥാസ്ഥിതിക ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചതിന്റെ പേരില്‍ സമസ്തയുടെ മുന്നറിയിപ്പ് നേരിട്ടിരുന്നു.  വെള്ളിയാഴ്ചകളില്‍ ഇയാളുടെ മന്ത്രിച്ചൂതിയ വെള്ളം കിട്ടാനായി ദൂരദിക്കുകളില്‍നിന്നുപോലും ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. അന്ന് കളന്‍തോട്ടിലും പരിസരങ്ങളിലെയും കടകളില്‍, വെള്ളം കൊണ്ടുപോവാനായി നൂറുകണക്കിന് കന്നാസുകളാണ് വിറ്റുപോവുന്നത്.
എല്ലാ മതഗ്രന്ഥങ്ങള്ള്‍ ഉദ്ധരിച്ച് സംസാരിക്കാനും ഇദ്ദേഹം മിടുക്കനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാമതങ്ങും സത്യമാണെന്നും പരസ്യമായി പ്രസംഗിക്കും. റംസാന്‍ റിലീഫ് പോലെ ക്രിസ്മസ് റിലീഫ്, ഓണം റിലീഫ് എന്നിവ ഇദ്ദേഹം സംഘടിപ്പിച്ചതായും ആര്‍.എസ്.എസുകാര്‍വരെ ഇദ്ദേഹത്തോട് അടുപ്പം പുലര്‍ത്തിയിരുന്നതായും പറയുന്നു.ഇവിടുത്തെ നേര്‍ച്ചക്ക് ജാതിമതഭേദമന്യേ കോഴി ബിരിയാണി വിതരണം ചെയ്യാറുണ്ട്. പല പ്രാദേശിക നേതാക്കളം തങ്ങളുടെ ആലയം സന്ദര്‍ശിച്ചിട്ടുമുണ്ട്.അതുകൊണ്ടുതന്നെ ചിലരുടെ കണ്ണിലെ കരടാന് ഇദ്ദേഹം. ഇദ്ദേഹം ഗാനമേളകള്‍ സംഘടിപ്പിക്കുകയും ഇസ്ലാമിക വിരുദ്ധമായി അന്യസ്ത്രീകളെ കെട്ടിപ്പിടക്കയും ചെയ്യറുള്ളതായി പരാതി വന്നതിനാല്‍ ഒരു വിഭാഗം നേരത്തെ ഇദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

അതിനിടെ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന തരത്തിലുള്ള വാദവുമായി ആരോപണ വിധേയനായ ഹൈദ്രോസ് തങ്ങള്‍ രംഗത്തത്തെി. തനിക്ക് ഓരോ സമയങ്ങളായി കിട്ടുന്ന വെളിപാടുകളാണ് ഇങ്ങനെ പറയുന്നതെന്നും ഇതിന് ശാസ്ത്രവുമായി ബന്ധമില്ലെന്നും വിശ്വസിക്കുന്നവര്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്നുമാണ് തങ്ങളുടെ നിലപാട്. ഈ വിഷയത്തില്‍ സംശയം പ്രകടിപ്പിച്ച ഒരാളുമായി ഹൈദ്രാസ് തങ്ങള്‍ നടത്തുന്ന ഫോണ്‍ സംഭാഷണം ഇപ്പോള്‍ വാട്സാപ്പിലൊക്കെ പ്രചരിക്കുന്നുണ്ട്. മുലകുടിയുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിധിയെന്താണ് ചോദിക്കുമ്പോള്‍, നാല് ബാങ്ക് കഴിഞ്ഞ ശേഷമാണ് മുലപ്പാല്‍ കൊടുക്കാന്‍ പാടുള്ളുവെന്ന് ഹൈദ്രാസ് തങ്ങള്‍ പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. കുട്ടി മരിച്ചുപോകുന്ന അവസ്ഥ വരെ ഉണ്ടായിരുന്നെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ബാങ്ക് എന്ന് താന്‍ തീര്‍ത്ത് പറഞ്ഞില്ലന്നെും കുട്ടി ജനിച്ചയുടനെ പാല്‍ ഉണ്ടാകില്ലെന്നും പ്രസവിച്ച പെണ്ണിന്റെ ക്ഷീണം മാറാനാണ് ബാങ്ക് വിളികള്‍ക്ക് ശേഷംമാത്രം മുലപ്പാല്‍ കൊടുക്കാന്‍ നിര്‍ദേശിച്ചതെന്നും തങ്ങള്‍ പറയുന്നു.

ഈ വാര്‍ത്തയില്‍ തെറ്റായ മറ്റൊരാളുടെ തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു

Top