ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി; പത്തുവയസ്സുകാരന്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാന്‍ ബാരന്‍ ജില്ലയിലെ ചബ്ര നഗരത്തില്‍ ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചു. ആദില്‍ എന്ന പത്തുവയസ്സുകാരനാണ് മരിച്ചത്. കയര്‍ കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും പിന്നാലെ അബോധാവസ്ഥയിലാവുകയും ചെയ്ത കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വീട്ടില്‍ അടുത്തിടെ ജനിച്ച കുഞ്ഞിന് വേണ്ടി കെട്ടിയ ഊഞ്ഞാലില്‍ പത്തുവയസ്സുകാരന്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഊഞ്ഞാലിന്റെ കയര്‍ ആദിലിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ – ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു.

 

Top