ഗെയിം കളിക്കാൻ മൊബൈൽ നന്നാക്കി നൽകിയില്ല, 15 കാരന്‍ തൂങ്ങി മരിച്ചു

യു.പി: കേടായ മൊബൈൽ ഫോൺ നന്നാക്കാൻ വീട്ടുകാർ സമ്മതിക്കാത്തതിനാൽ   15 വയസുകാരൻ ആത്മഹത്യ ചെയ്തു.  കുട്ടി മൊബൈൽ ഗെയിമിന് അടിമയായിരുന്നെ ന്ന് കുടുംബം പറഞ്ഞു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.

പഠനത്തില്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതില്‍ കുട്ടിയെ വീട്ടുകാര്‍ പതിവായി വഴക്കു പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊബൈൽ പോയതോടെ ഫോൺ നന്നാക്കണമെന്ന് വീട്ടുകാരോട് നിർബന്ധിച്ചെങ്കിലും അവർ നന്നാക്കി കൊടുക്കാൻ തയാറായില്ല.  ഇതിൽ മനംനൊന്ത് കുട്ടി മുറിയിലേക്ക് പോയി സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Top