ആലപ്പുഴ: പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ കൊല്ലാന്‍ ആയുധം എറിയുന്നതിനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനുകരിച്ചപ്പോള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കു കാഴ്ച നഷ്ടമായി. മാരാരിക്കുളം പെള്ളേത്തൈ ഗവ. ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി രോഷ്ന മേരി (ഒന്‍പത്) ആണു വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു ചികില്‍സയില്‍ കഴിയുന്നത്.
സിനിമയിലെ നായകനെ അനുകരിച്ച് വിദ്യാര്‍ത്ഥി എടുത്തെറിഞ്ഞ ആയുധം പെണ്‍കുട്ടിയുടെ കണ്ണില്‍ തറച്ചു കാഴ്ച നഷ്ടപ്പെടുകയായിരുന്നു.
‘പുലിമുരുകന്‍’ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ കൊല്ലാന്‍ ആയുധം എറിയുന്ന രംഗമുണ്ട്. ഇതിനെ അനുകരിച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൂര്‍ത്ത കമ്പനി എറിഞ്ഞത്. ഇത് രോഷ്നയുടെ കണ്ണില്‍ തറയ്ക്കുകയായിരുന്നു
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ച റോഷ്നയുടെ കണ്ണിന് 22 തുന്നലുകളുണ്ട്. കോര്‍ണിയ, റെറ്റിന എന്നിവയിലൂടെ കമ്പി തുളച്ചുകയറി തുരുമ്പിന്റെ തരികള്‍ കണ്ണില്‍ അടിഞ്ഞതായാണു സ്‌കാനിങ്ങില്‍ വ്യക്തമായത്. രോഷ്നയുടെ പിതാവ് ജോണ്‍ ഡിക്സണ്‍ മത്സ്യത്തൊഴിലാളിയാണ്. മകളുടെ ചികിത്സയ്ക്കു പണം കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ് ഇദ്ദേഹം. സന്മനസുകളുടെ ധനസഹായത്തിനായി എസ്ബിഐ കലവൂര്‍ ബാങ്കില്‍ റോഷ്ന മേരിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
നമ്പര്‍: 33961176829.
ഐഎഫ്എസ് കോഡ്: SBIN0008622