മുത്തശ്ശിയുടെ കടയെ മറയ്ക്കുന്ന വിധം വാഹനം പാര്‍ക്ക് ചെയ്തയാളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന അഞ്ച് വയസ്സുകാരന്‍  

 

ചൈന :തന്റെ മുത്തശ്ശി വഴിയോര കച്ചവടം നടത്തുന്നതിന് മുന്നിലായി വാഹനം പാര്‍ക്ക് ചെയ്തയാളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന അഞ്ച് വയസ്സുകാരന്റെ വീഡിയോ വൈറലാവുന്നു. പടിഞ്ഞാറന്‍ ചൈനയില്‍ താമസിക്കുന്ന ക്‌സിയോ പാങ് എന്ന അഞ്ച് വയസ്സുകാരനാണ് തന്റെ മുത്തശ്ശിയുടെ കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിന്നത്. പഴം മുറിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ കത്തി ഉപയോഗിച്ചാണ് അഞ്ച് വയസ്സുകാരന്റെ അഭ്യാസ പ്രകടനങ്ങള്‍. തന്റെ കത്തി കൊണ്ടുള്ള പ്രകടനങ്ങള്‍ ചുറ്റും കൂടി നില്‍ക്കുന്നവര്‍ വീക്ഷിക്കുന്നു എന്ന് പോലും ശ്രദ്ധിക്കാതെയായിരുന്നു കൊച്ചു പയ്യന്റെ റോഡിലെ പ്രകടനം. വാഹനം അവിടെ നിര്‍ത്തിയിട്ടതിന് ഉടമയോട് കയര്‍ത്ത ക്‌സിയോ ജീപ്പിന് അടുത്ത് പോയി ടയറിന് കത്തി കൊണ്ടൊരു കുത്ത് വെച്ചു കൊടുക്കാനും ശ്രമിച്ചു. ശേഷം വീണ്ടും ഭീഷണിപ്പെടുത്താന്‍ ഒരുങ്ങുന്ന ദൃശ്യങ്ങളും ആളുകളില്‍ ചിരി പടര്‍ത്തും. സിനിമകളിലെ രംഗങ്ങള്‍ കൊച്ചു കുട്ടികളില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്തരം വീഡിയോകള്‍.

Top