സംസാരത്തിൽ ‘ബോംബെ’ ​‘ബോംബ്​’ ആയി മാറി; തീവ്രവാദികൾ എന്ന് സംശയം; നാട്ചുറ്റാനിറങ്ങിയ ആറ്​ മലയാളി യുവാക്കൾ മുംബൈ പൊലിസിന്‍റെ കസ്റ്റഡിയിൽ

മുംബയിലെ ട്രെയിനിൽ കയറി മാതൃഭാഷ സംസാരിച്ച മലയാളി യുവാക്കൾ തീവ്രവാദികൾ ആണെന്ന സംശയത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.ബോംബിനെ കുറിച്ച് സംസാരിക്കുന്നത് കേെട്ടന്ന യാത്രക്കാരന്‍റെ പരാതിയിലാണ് ആറ് മലയാളി യുവാക്കളെ റെയിൽവെ പൊലിസ് കസ്റ്റഡിയിലെടുത്തത്.പിന്നെ മണിക്കൂറുകളോളം നീളുന്ന ചോദ്യം ചെയ്യല്‍, അവസാനം തങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കാന്‍ യുവാക്കള്‍ ശരിയ്ക്കും കഷ്ടപ്പെട്ടു.

രത്നഗിരിയില്‍ നിന്ന് ഉര്‍ദ്ദു പഠിയ്ക്കാനാണ് 6 മുസ്ലീം യുവാക്കള്‍ ബോംബേയിലെത്തിയത്. ക്ലാസില്‍ ചേരുന്നതിന് മുന്നോടിയായി ഇവര്‍ നാട് കാണാന്‍ ഇറങ്ങി. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ആയിരുന്നു യാത്ര. യാത്രക്കിടെ ഇവര്‍ സംസാരിച്ചിരുന്നത് മലയാളമായിരുന്നത്. ഇവര്‍ ഉറക്കെ ‘ബോംബെ’, ‘ബോംബെ’ എന്ന് പറയുന്നുണ്ടായിരുന്നു. ഇത് കേട്ട മറ്റൊരു യാത്രക്കാര്‍ തെറ്റിദ്ധരിച്ച യുവാക്കള്‍ ബോംബ് എന്നാണ് പറയുന്നതെന്ന്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാള്‍ ഉടന്‍ തന്നെ റെയില്‍വേ പോലീസില്‍ വിവരം അറിയിച്ചു റെയില്‍വേ പോലീസ് എത്തി 6 യുവാക്കളേയും കസ്റ്റഡിയില്‍ എടുത്തു. എവിടെയാണ് ബോംബ് വെച്ചത് എന്നായിരുന്നു പോലീസിന്റെ ആദ്യ ചോദ്യം. കാര്യം മനസ്സിലാവാതെ യുവാക്കള്‍ അമ്പരന്നു. വിശദമായ ചോദ്യം ചെയ്യലില്‍ യുവാക്കള്‍ നിരപരാധിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു.

6 മണിക്കൂറാണ് യുവാക്കളെ ചോദ്യം ചെയ്തത്. യാത്രക്കാരന്റെ തെറ്റിദ്ധാരണ കൊണ്ടാണ് അത്തരം ഒരു പരാതി ലഭിച്ചത് എന്ന് സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ സച്ചിന്‍ ബലോടെ പറഞ്ഞു. രാജ്യത്ത് തീവ്രവാദ ഭീഷണി ശക്തമായതിനാലാണ് യുവാക്കളെ ചോദ്യം ചെയ്യേണ്ടി വന്നത് എന്നും പോലീസ് വ്യക്തമാക്കി. എന്തായാലും ഒരു നിമിഷത്തേക്കെങ്കിലും തീവ്രവാദികള്‍ ആകേണ്ടി വന്നതിന്റെ ഞെട്ടലില്‍ ആണ് യുവാക്കള്‍.

Top