ട്രെന്‍ഡി ഷെമ്പ് എന്ന് പേരിട്ട ഓഫറിലാണ് ചൈനിയെ ബീച്ച് റസ്റ്റോറന്റ് സ്ത്രീകളുടെ സ്തനവലിപ്പത്തിനും ബ്രായുടെ കപ്പിനുമനുസരിച്ച് അത്യപൂര്‍വ്വ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
കപ്പിന്റെ അളവനുസരിച്ച് അഞ്ച് മുതല്‍ 65 ശതമാനം വരെയാണ് ഡിസ്കൗണ്ട് നല്‍കുന്നത്. ഏറ്റവും കൂടിയ സൈസുള്ളയാള്ക്ക് കൂടുതല്‍ ഡിസ്കൗണ്ട് എന്നതാണ് ഓഫറിന്റെ മാനദണ്ഡം.
ബ്രാ കപ്പിന്റെ സൈസ് അനുസരിച്ച് എ മുതല്‍ ജി വരെയുള്ള കപ്പുള്ളവര്ക്കാണ് ഓഫര്‍ ലഭിക്കുന്നതിന് യോഗ്യതയുള്ളതെങ്കിലും ജി കപ്പുള്ളവര്ക്കാണ് ഏറ്റവുമധികം ഓഫര്‍ ലഭിക്കുക.
65 ശതമാനം ഡിസ്കൗണ്ടില്‍ ഭക്ഷണം കഴിയ്ക്കാമെന്നതാണ് ജി കപ്പിന്റെ പ്രത്യേകത.
ഓഫറിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് റസ്റ്റോറന്റ് പുറത്തിറക്കിയ പരസ്യം അശ്ലീലമാണെന്ന് ചൂണ്ടിക്കാണിച്ച് റസ്റ്റോറന്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
അടിവസ്ത്രം മാത്രം ധരിച്ച് വരിയായി നിരന്നുനില്ക്കുന്ന സ്ത്രീകളും അവരുടെ അളവുകളിലുള്ള ബ്രാ കപ്പിനുള്ള ഓഫറുകളുമാണ് പോസ്റ്ററിലുള്ളത്. റസ്റ്റോറന്റിന്റെ ചുവരുകളിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
ചൈനയിലെ ഷെന്‍ജിയാങ് പ്രവിശ്യയിലെ തീരദേശ റസ്റ്റോറന്റ് അത്യപൂര്‍വ്വ ഓഫര്‍ പ്രഖ്യാപിച്ചതോടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവുണ്ടായെന്നാണ് റസ്റ്റോറന്റ് അധികൃതരുടെ പക്ഷം.
വിമര്‍ശനം ശക്തമായതോടെ പരസ്യ പോസ്റ്റര്‍ റസ്റ്റോറന്റിന്റെ ചുവരില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഉപയോക്താക്കളുടെ പ്രതികരണം ആശാവഹമാണെന്ന് റസ്റ്റോറന്റ് മാനേജര്‍ പറയുന്നു.