ധീരമായ പ്രഖ്യാപനം മഴവെള്ളം ഭൂമിക്ക് നിഷേധിക്കുന്ന മുറ്റത്തെ ടൈലും ടാറിങ്ങും വേണ്ട : സീറോ മലബാര്‍, മലങ്കര, ലത്തീന്‍ കത്തോലിക്കാ സഭകള്‍.ഉജ്ജ്വലം പ്രതീക്ഷാ നിര്‍ഭരം

കോട്ടയം : സീറോ മലബാര്‍, മലങ്കര, ലത്തീന്‍ കത്തോലിക്കാ സഭകളുടെ ഈ ആഹ്വാനത്തെ ഒറ്റവാചകത്തില്‍ പറയാം, ഉജ്ജ്വലം പ്രതീക്ഷാ നിര്‍ഭരം ! ദേവാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും വീടുകളുടെയും മുറ്റം ടാര്‍ ചെയ്യുന്നതും ടൈല്‍സ് പാകുന്നതും ഒഴിവാക്കണമെന്നാണ് സംയുക്ത പ്രസ്ഥാവനയിലൂടെ കത്തോലിക്കാ സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്.ഇത്തരം പ്രവൃത്തികള്‍ മഴവെള്ളത്തെ ആട്ടിപ്പായിക്കുന്നതാണെന്നു കാരുണ്യവര്‍ഷാചരണം സമാപനത്തോടനുബന്ധിച്ച്‌ കെ.സി.ബി.സി. പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ലോകമാകെ തന്നെ പരിസ്ഥിതി സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപെടുന്ന ഒന്നാണ് മഴവെള്ളത്തിന്റെ ഭൂമിയിലേക്കുള്ള ഒഴുക്ക് തടയുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക എന്നത്.

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശാസ്ത്ര സാഹിത്യ പരിഷത്ത്‌ നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. മാത്രവുമല്ല ഇടവഴികളുടെ അനാവശ്യ ടാറിംഗ് പോലും അവശ്യ ഘട്ടം അല്ലെങ്കില്‍ ഒഴിവാക്കണം എന്ന നിര്‍ദേശം വര്‍ഷങ്ങള്‍ക്കു മുന്‍പേ അവര്‍ കേരളത്തിന്റെ മുന്നില്‍ വെച്ചിരുന്നു. ഇത്തരം പരിസ്ഥിതി സംബന്ധമായ അറിവുകലോടും വസ്തുതകലോടും കത്തോലിക്കാ സഭകള്‍ പോലെ സാമുദായിക മത പ്രസ്ഥാനങ്ങളും പോസിറ്റീവ് ആയി പ്രതികരിക്കുന്നു എന്നത് തീര്‍ച്ചയായും ഉജ്ജ്വലം ആണ് പുതിയ കേരളത്തെ കുറിച്ച് പ്രതീക്ഷാ നിര്‍ഭരം ആണ്.

പ്രകൃതിയെ നശിപ്പിച്ചും അത്യാഡംബരത്തിലും പള്ളികളടക്കം നിര്‍മിക്കുന്നതായി ആക്ഷേപമുയരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാവരും ആത്മപരിശോധന നടത്തേണ്ടതെന്നു സര്‍ക്കുലറില്‍ പറയുന്നു. ഭൂഗര്‍ഭജലം അനിയന്ത്രിതമായി ഊറ്റിയെടുക്കുന്ന കുഴല്‍ക്കിണര്‍ സംസ്കാരം ആത്മപരിശോധനയ്ക്കു വിധേയമാക്കണം. ജലദൗര്‍ലഭ്യം മനസിലാക്കി ജലസ്രോതസുകള്‍ കൈയടക്കാന്‍ ദേശീയ, അന്തര്‍ദേശീയ ജലമാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴവെള്ളം സംഭരിക്കുന്ന കിണറുകളുടെ സംരക്ഷണത്തിനാണ് സഭ ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ഇതിനായി കിണര്‍ റീചാര്‍ജിങ് എന്ന പദ്ധതി നടപ്പാക്കും. ജലസന്പത്ത് നശിപ്പിക്കുന്ന മാലിന്യനിക്ഷേപം, രാസവളം/കീടനാശിനി പ്രയോഗം, ഡിറ്റര്‍ജെന്‍റ് ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം എന്നിവ നിയന്ത്രിക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നുണ്ട്. ജലസംരക്ഷണത്തിനായി ഒരു പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന ആഹ്വാനത്തോടെയാണ് സര്‍ക്കുലര്‍ അവസാനിപ്പിക്കുന്നത്.

പ്രകൃതിയോടു കാരുണ്യം കാണിക്കണമെന്ന ആഹ്വാനത്തോടെയാണ് സഭ ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. കേരളാ സോഷ്യല്‍ സര്‍വീസ് ഫോറത്തിലൂടെയാണു പരിപാടികള്‍ നടപ്പാക്കുക.

കേരളത്തിലെ സിറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ മെത്രാന്‍മാര്‍ സംയുക്തമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. നവംബര്‍ 12-നു കോട്ടയത്താണ് കാരുണ്യവര്‍ഷത്തിന്‍റെ സമാപനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപനച്ചടങ്ങിന്‍റെ ഉദ്ഘാടകന്‍.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top