ദന്തരോഗമുള്ള സ്ത്രീകള്‍ക്ക് ബ്രസ്റ്റ്കാന്‍സറിനുള്ള സാധ്യത കൂടുമെന്ന് പുതിയ പഠനം. ന്യുയോര്‍ക്കിലെ ബഫല്ലോ യൂണിവേഴ്‌സിറ്റിയിലാണ് ഇത് സംബന്ധിച്ചുള്ള പഠനം നടന്നത്. ദന്തരോഗമുള്ള പതിനാല് ശതമാനം സ്ത്രീകള്‍ക്ക് ബ്രസ്റ്റ് കാന്‍സറിനുള്ള സാധ്യത കൂടുന്നെന്ന് പഠനത്തില്‍ തെളിഞ്ഞു. ദന്താരോഗമുള്ള യഥാക്രമം ചികിത്സിക്കണമെന്നും പഠനത്തില്‍ പറയുന്നു.
ദന്തരോഗമുള്ള സ്ത്രീകള്‍ക്ക് ബ്രസ്റ്റ്കാന്‍സറിനുള്ള സാധ്യത കൂടുമെന്ന് പുതിയ പഠനം. ന്യുയോര്‍ക്കിലെ ബഫല്ലോ യൂണിവേഴ്‌സിറ്റിയിലാണ് ഇത് സംബന്ധിച്ചുള്ള പഠനം നടന്നത്. ദന്തരോഗമുള്ള പതിനാല് ശതമാനം സ്ത്രീകള്‍ക്ക് ബ്രസ്റ്റ് കാന്‍സറിനുള്ള സാധ്യത കൂടുന്നെന്ന് പഠനത്തില്‍ തെളിഞ്ഞു. ദന്താരോഗമുള്ള യഥാക്രമം ചികിത്സിക്കണമെന്നും പഠനത്തില്‍ പറയുന്നു.
20 വയസു കഴിഞ്ഞ എല്ലാ സ്ത്രീകളും മാറിടങ്ങള്‍ പരിശോധിക്കണം ബ്രസ്റ്റ് കാന്‍സര്‍ തിരിച്ചറിയാന്‍ ,ആദ്യമേ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേതമാക്കാന്‍ എളുപ്പമാണ് .സ്തനകോശങ്ങളുടെ അമിത വളര്‍ച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാര്‍ബുദം. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാം. ലോകത്താകമാനമുള്ള അര്‍ബുദ രോഗങ്ങളില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അര്‍ബുദമാണ് സ്തനാര്‍ബുദം.
അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. 2005-ല്‍ ലോകത്താകമാനം 5,02,000 മരണങ്ങള്‍ സ്തനാര്‍ബുദം മൂലമുണ്ടായി. ഇത് അര്‍ബുദം മൂലമുള്ള മരണങ്ങളുടെ 7 ശതമാനവും മൊത്തം മരണങ്ങളുടെ ഏകദേശം ഒരു ശതമാനവും ആണ്. സ്തനാര്‍ബുദബാധയ്ക്കുള്ള സാധ്യത സ്ത്രീകളില്‍ 12 ശതമാനമാണ്. പ്രായം വര്‍ദ്ധിക്കും തോറും സ്തനാര്‍ബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു.ജനിതക സാഹചര്യവും കുടുംബപശ്ചാത്തലവും: സ്തനാര്‍ബുദം ഒരു പാരമ്പര്യരോഗമായി അവകാശപ്പെടുവാന്‍ സാധിക്കില്ലെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും വന്നിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും അത്തരക്കാരില്‍ സ്തനാര്‍ബുദത്തിന്റെ തോത് ഗണ്യമായി ഏറിവരുന്നതാണ്.
ആര്‍ത്തവം – ആരംഭവും അവസാനവും: നേരത്തെയള്ള ആര്‍ത്തവാരംഭവും വൈകിയുള്ള ആര്‍ത്തവവിരാമവും സ്തനാര്‍ബുദത്തിനുള്ള സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഭക്ഷണവും ജീവിതരീതിയും: കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം മൂലം, ആല്‍ക്കഹോളിന്റെ അമിതമായ ഉപയോഗം ഇവ, സ്തനാര്‍ബുദത്തിന് വഴിവെക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍ ആണ്.
ഹോര്‍മോണുകളുടെ പങ്ക്: ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണ്‍ സങ്കരങ്ങള്‍, ആര്‍ത്തവവിരാമക്കാരില്‍ ഉപയോഗത്തിനു നിര്‍ദ്ദേശിക്കപ്പെടുന്ന ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ എന്നിവ അനുകൂല സാഹചര്യം സൃഷ്ടിക്കുവാന്‍ പോന്നവയാണ്.
പാലുല്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍, ക്ഷീര വഹന നാളികള്‍ എന്നിവയിലാണ് പ്രദാനമായും സ്തനാര്‍ബുദം കാണപ്പെടുന്നത്.
സാധ്യതയുള്ളവര്‍ :
50- വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍
പാരമ്പര്യമായി കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദമുണ്ടായിട്ടുണ്ടെങ്കില്‍
10 വയസ്സിനുമുമ്പ് ആര്‍ത്തവം ആരംഭിച്ചിട്ടുള്ളവര്‍
55 വയസ്സിനുശേഷം/വളരെ വൈകി ആര്‍ത്തവ വിരാമം ഉണ്ടായിട്ടുള്ളവര്‍
പാലൂട്ടല്‍ ദൈര്‍ഗ്യം കുറച്ചവര്‍
ഒരിക്കലും പാലൂട്ടാത്തവര്‍
ആദ്യത്തെ ഗര്‍ഭധാരണം 30 വയസ്സിനുശേഷം നടന്നവര്‍
ഒരിക്കലും ഗര്‍ഭിണിയാകാത്ത സ്ത്രീകള്‍
ആര്‍ത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവര്‍
ജനിതക വ്യതിയാനം ഉണ്ടായിട്ടുള്ള ബ്രസ്റ്റ് കാന്‍സര്‍ ജീനുകളുള്ളവര്‍