കൊച്ചി: ഹൈക്കോടതി ജഡ്ജിക്ക് കോഴവാഗ്ദാനം ചെയ്ത കേസില്‍ വിജിലന്‍സ് അന്വേഷണം പ്രതിസന്ധിയിലായി. ജസ്റ്റീസ് കെ.ടി ശങ്കരന് കോഴവാഗ്ദനം ചെയത സുഹൃത്തിനെ കണ്ടെത്താന്‍ ഇതുവരെ കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ കേസ് അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുമോയെന്ന ആശങ്കയും വിജിലന്‍സിനുണ്ട്.
സര്‍ണകടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ പ്രതികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാനിരിക്കെയാണ് കോഴവാഗ്ദാനം. പ്രതികള്‍ക്ക് വേണ്ടി കോഴവാഗ്ദാനം ചെയ്തയാള്‍ തന്‍റെ സുഹൃത്തിനെ സമീച്ചെന്ന ജസ്റ്റീസ് കെ.ടി ശങ്കരന്‍റെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
ജഡ്ജിയുടെ വെളിപ്പെടുത്തല്‍ പുറത്തായതോടെ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്‍റെ ഭാഗമായി ജഡ്ജിയെ സമീപിച്ചപ്പോള്‍ അന്വേഷണത്തിന്‍റെ അവശ്യമില്ലെന്ന് ജഡ്ജി പറഞ്ഞില്ലെങ്കിലും ചീഫ് ജസ്റ്റീസ് അന്വേഷണത്തിന് അനുവാദം കൊടുക്കുകയായിരുന്നു.