
കൊച്ചി: കൈക്കൂലിക്കേസില്‍ മൂവാറ്റുപുഴ ആര്‍ഡിഒ അറസ്റ്റിലായി. 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആര്‍ഡിഒ മോഹനന് പിള്ളയെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തത്. ഡാനിയല്‍ എന്നയാളുടെ പരാതി പ്രകാരമാണ് അറസ്റ്റ്.
പാടത്തിനരികിലുള്ള വീടിനോടു ചേര്‍ന്ന് മതില് കെട്ടിയ സ്ഥലമുടമയോട് പണി നിര്‍ത്താന്‍ ആവശ്യപ്പെട്ട മോഹനന്‍പിള്ള കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഉപദ്രവിക്കണോ സഹകരിക്കണോ എന്നു ചേഗിച്ച ആര്‍ഡിഒ അമ്പതിനായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
രേഖകള്‍ കാണിച്ചിട്ടും വഴങ്ങാതിരുന്നതിനേത്തുടര്ന്ന് വിജിലന്‍സിനെ അറിയിച്ച ശേഷമായിരുന്നു ഡാനിയല്‍ ഓഫീസിലെത്തി കൈക്കൂലി നല്‍കിയത്. വിജിലന്‍സ് ഡിവൈഎസ്പി എം.എന്‍, രമേശിന്റെ നേതൃത്വത്തില്‍ ഈ സമയത്ത് എത്തിയെങ്കിലും മോഹനന്‍പിള്ള ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പരാക്രമത്തില്‍ വിജിലന്‍സ് സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.